സ്വാമി ഒരു ഫോട്ടോ ; ഉണ്ണി മുകുന്ദനെ പൊതിഞ്ഞ് ഭക്തജനങ്ങൾ

മലയാള സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള യുവനടനാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ മാളികപ്പുറമായിരുന്നു. ഈ സിനിമയുടെ റിലീസിനു ശേഷമാണ് ഉണ്ണി മുകുന്ദന് കുടുംബപ്രേക്ഷകരെ ആരാധകരായി കൂടുതലായും ലഭിച്ചത്. ശബരിമലയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷമായിരുന്നു ചിത്രത്തിൽ ഉണ്ണി മുകുന്ദന്. 2022ലും 2023ന്റെ തുടക്കത്തിലും കേരളത്തിൽ‌ ഏറ്റവും കൂടുതൽ തരം​ഗമായൊരു സിനിമ കൂടിയായിരുന്നു മാളികപ്പുറം. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പുതിയ സിനിമയുടെ സ്വിച്ച് ഓൺ കർമവും പൂജയും നടന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോൺ കർമം എന്നിവ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് നടന്നത്. സംവിധായകൻ വിനയ് ഗോവിന്ദ് സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ നിർമാതാവ് സജീവ് സോമൻ ആദ്യ ക്ലാപ്പടിച്ചു. ഉണ്ണിമുകുന്ദൻ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ നിഖില വിമൽ അവതരിപ്പിക്കുന്നു.

സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്നുണ്ട്. പൂജ ചടങ്ങിൽ ഉണ്ണി മുകുന്ദൻ പങ്കെടുക്കാൻ എത്തിയപ്പോൾ വലിയൊരു ഭക്തജനക്കൂട്ടം തന്നെ ഉണ്ണിയെ കാണാനും ഒപ്പം നിന്ന് ഫോട്ടോ പകർത്താനും സംസാരിക്കാനുമെല്ലാമായി ക്ഷേത്രാങ്കണത്തിൽ തടിച്ച് കൂടിയിരുന്നു. ബൗൺസേഴ്സിന്റെ സഹായത്തോടെയാണ് ഉണ്ണി മുകുന്ദൻ ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്. പ്രായമായ അമ്മമാർ പോലും ഉണ്ണി മുകുന്ദനെ ഒന്ന് തൊടാനും സംസാരിക്കാനുമായി താരത്തിന് ചുറ്റും കൂടിയിരുന്നു. സ്വാമി ഒരു ഫോട്ടോ എടുത്തോട്ടെ… എന്ന് ചോദിച്ചാണ് ചിലരൊക്കെ ഉണ്ണിയുടെ അടുത്തേക്ക് സെൽഫി പകർത്താൻ എത്തിയത്. ആരെയും മുഷുപ്പിക്കാതെ സാധിക്കുന്നവർക്കെല്ലാം ഷേക്ക് ഹാന്റും സെൽഫിയും ഉണ്ണി മുകുന്ദൻ നൽകി. അമ്മമാരോട് സമയം കണ്ടെത്തി കുശലം പറയാനും ഉണ്ണി മുകുന്ദൻ ശ്രമിച്ചിരുന്നു.

മാളികപ്പുറം സിനിമയിൽ അയ്യപ്പനായും ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ മാളികപ്പുറം റിലീസിന് ശേഷം അത്തരത്തിൽ ഒരു സ്നേഹവും അയ്യപ്പ ഭക്തർ ഉണ്ണി മുകുന്ദന് നൽകുന്നുണ്ട്. അതേസമയം സ്വന്തം കരിയറിന്റെ വളര്‍ച്ചക്ക് വേണ്ടി ചില രാഷ്ട്രീയപാര്‍ട്ടികളെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് മാളികപ്പുറം പോലെയുള്ള സിനിമകൾ ഉണ്ണി മുകുന്ദൻ ചെയ്യുന്നതെന്ന കുറിപ്പ് ഒരു സിനിമാഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. അതിന് എതിരെ പ്രതിഷേധിച്ച് ഉണ്ണി മുകുന്ദനും രം​ഗത്ത് എത്തിയിരുന്നു. ‘മല്ലു സിങ് അല്ലാതെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന അഭിനയത്തിന്റെ കാര്യം പറയാനാണെങ്കില്‍ ഒരു ആംഗ്രി യങ് മാന്‍ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദന്‍ തന്റെ കരിയര്‍ ഗ്രോത്ത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുകയെന്നത്. പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണി മുകുന്ദന്‍ മാറിക്കൊണ്ട് ഇരിക്കുകയാണ്’, എന്നായിരുന്നു ​സിനിമാ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാമെന്നാണ് ഉണ്ണി മുകുന്ദൻ മറുപടിയായി കുറിച്ചത്.

Sreekumar

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

4 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

8 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

9 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

12 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

13 hours ago