ഉണ്ണി മുകുന്ദന് എന്ന നടന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു മേപ്പടിയാന്. കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന സിനിമ കൊവിഡ് കാലത്തും വലിയ രീതിയിലുള്ള വിജയം നേടി. ഒരു സാധാരണക്കാരന്റെ അസാധാരണ വിജയമായി ഈ സിനിമയെ പ്രേക്ഷകര്‍ വിലയിരുത്തി. ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ഈ സിനിമയുടെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഈ സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന് ആദ്യമായൊരു നിര്‍മ്മാതാവിന്റെ വേഷത്തില്‍ കൂടി മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. ഉണ്ണിമുകുന്ദന് ഫിലീംസ് എന്ന് പേരിട്ടിരിക്കുന്ന
പ്രൊഡക്ഷന്റെ കന്നി സിനിമ തന്നെ വിജയിച്ചതോടെ ഇതാ പുതിയ സിനിമയുടെ വിശേഷങ്ങളുമായി എത്തുകയാണ് ഉണ്ണി. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് എത്തുകയാണ്. ഉണ്ണി മുകുന്ദന് ഫിലീംസിന്റെ രണ്ടാമത്തെ നിര്‍മ്മാണമായിരിക്കും ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. നടന്റെ കഴിഞ്ഞ സിനിമയായ മേപ്പടിയാന്റെ നൂറ് ദിനങ്ങള്‍
ആഘോഷിക്കുന്ന വേളയിലാണ് നടന് പുതിയ സിനിമയുടെ വിശേഷങ്ങള്‍ കൂടി പങ്കുവെച്ചത്. ഉണ്ണി മുകുന്ദന് തന്നെ നായകനായി ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്. മനോജ് കെ ജയന്, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്, ഷഹീന് സിദ്ദിഖ്, മിഥുന് രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് മുഖ്യവേഷങ്ങളില്‍ എത്തുക. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. ഞാനും ഉണ്ണിയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രം മേപ്പടിയാന് പോലെ മറ്റൊരു ഹിറ്റാകും എന്നാണ് നടന് ബാല ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നത്.