ഇനി തിയ്യേറ്ററില്‍ കാണാം!!! പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ആരാധകലോകം കാത്തിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജയ് ഗണേഷ് ആണ് ഉണ്ണി മുകുന്ദന്റെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. ഏപ്രില്‍ 11നാണ് ജയ് ഗണേഷ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ മറ്റ് ചിത്രങ്ങളുടെ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് താരം.

‘ഏപ്രില്‍ 11-ന് ജയ് ഗണേഷ് റിലീസ് ചെയ്യും. തമിഴ് ചിത്രം ഗരുഡന്‍ ഉടന്‍ സ്‌ക്രീനിലെത്തും. ഗെറ്റ് സെറ്റ് ബേബിയുടെ ഷൂട്ടിംഗ് നടക്കുന്നു, ഗന്ധര്‍വ്വ ടീസര്‍ നവംബര്‍ ഒമ്പതിന് പുറത്തിറങ്ങും. സിനിമകളിലൂടെ നമുക്ക് കാണാം’ എന്നാണ് ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

രഞ്ജിത്ത് ശങ്കര്‍ ഉണ്ണിമുകുന്ദനെ നായകനാക്കി തിരക്കഥയെഴുതിയ ചിത്രമാണ് ജയ് ഗണേഷ്. താരത്തിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാകും ജയ് ഗണേഷ് എന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ അപഡേറ്റുകളെല്ലാം.

തമിഴിലും ഉണ്ണിമുകുന്ദന്‍ ചിത്രം ഒരുങ്ങുന്നുണ്ട്. ഉണ്ണിമുകുന്ദനെ നായകനാക്കി വെട്രിമാരന്റെ തിരക്കഥയില്‍ ദുരൈ സെന്തില്‍ കുമാര്‍ ഒരുക്കുന്ന ഗരുഡന്‍ അണിയറയിലൊരുങ്ങുകയാണ്. ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് ഉണ്ണി മുകുന്ദന്‍ അറിയിച്ചു.

വിനയ് ഗോവിന്ദന്റെ സംവിധാനത്തിലൊരുങ്ങുന്ന ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഒരു പുരുഷ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലെത്തുന്നത്. ‘ഗെറ്റ് സെറ്റ് ബേബി’യുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമയും വരുന്നുണ്ട്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മാര്‍ക്കോ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റമാണ് ഗന്ധര്‍വ്വ ജൂനിയര്‍. ഫാന്റസിയും തമാശകളും കലര്‍ന്ന ഉണ്ണിമുകുന്ദന്റെ ഒരു സൂപ്പര്‍ ഹീറോ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

2 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

2 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

2 hours ago