പറവയിലെ ടീച്ചറും ജോജിയിലെ ബിന്‍സിയും തുടങ്ങി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് ഉണ്ണിമായ. ചെറുപ്പത്തില്‍ ഏറെ കുത്തുവാക്കുകളും മാറ്റിനിര്‍ത്തലുകളും നേരിട്ടിട്ടുണ്ടെന്നും ഇന്‍സെക്യൂരിറ്റി കാരണം അഭിനയിക്കാന്‍ അവസരം ചോദിക്കാന്‍ സാധിച്ചിരുന്നില്ലെന്നും തുറന്നു പറയുകയാണ് ഇപ്പോള്‍ താരം. ചെറുപ്പക്കാലത്ത് ചുറ്റുപാടുകളില്‍ നിന്നും പല മോശം വാക്കുകളും, വര്‍ത്തമാനങ്ങളും മാറ്റി നിര്‍ത്തലുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം അനുഭവിച്ച് തന്നെയാണ് താനും വളര്‍ന്നതെന്നും ഉണ്ണിമായ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
‘സാമാന്യത്തില്‍ കൂടുതല്‍ വലിപ്പമുള്ള, വെളുത്ത നിറമില്ലാത്ത, കിളിനാദം പോലെ ശബ്ദം ഇല്ലാത്ത ഒരാള്‍ എന്ന നിലയില്‍ പല സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ട ആള് തന്നെയാണ് ഞാന്‍. കുഞ്ഞു നാളുമുതലേ പല നോവിക്കുന്ന വാക്കുകളും ഞാന്‍ കേട്ടിട്ടുണ്ട്. ഇതൊക്കെ വളര്‍ന്ന് വരുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് കോണ്‍ഫിഡന്‍സ് കുറക്കും, ഇന്‍സെക്യൂരിറ്റി കൂട്ടും.’ എന്നാണ് ഉണ്ണിമായ പറഞ്ഞത്.
സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിട്ട് ഏകദേശം പത്ത് വര്‍ഷമായെന്നും ആദ്യ സമയത്തൊക്കെ അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ടായിട്ടും കോണ്‍ഫിഡന്‍സ് ഇല്ലാത്തത് കൊണ്ട് അത് പറയാന്‍ പറ്റാതെ പോയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. അതിന്റെ പ്രധാനകാരണം ഇതിന് താന്‍ ഫിസിക്കലി ഫിറ്റ് ആണോ എന്ന സംശയമായിരുന്നെന്നും താരം പറഞ്ഞു.
നടി എന്നതിലുപരി സഹസംവിധായിക, നിര്‍മാതാവ് എന്നീ മേഖലകളിലൊക്കെ ചുവടുവെച്ച് വ്യക്തിമുദ്ര പതിപ്പിച്ചിച്ചിരുന്നു ഉണ്ണിമായ. മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളില്‍ ഉണ്ണിമായ സഹസംവിധായികയായും പ്രവര്‍ത്തിച്ചു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…