തെലുങ്ക് സിനിമാ പ്രേമികളൊക്കെ ആഹ്ലാദാഘോഷങ്ങളിലാണ്. കുഞ്ഞ് താരപുത്രിയുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങളും ആരാധക ലോകവും. 11 വര്‍ഷത്തെ കാത്തിരപ്പിനൊടുവില്‍ നടന് രാം ചരണിനും ഭാര്യ ഉപാസനയ്ക്കും കുഞ്ഞ് പിറന്ന സന്തോഷമാണ് സിനിമാലോകം ആഘോഷിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് സൂപ്പര്‍താരത്തിന് മാലാഖ കുഞ്ഞ് പിറന്നത്. നിരവധി താരങ്ങളും ആരാധകരുമെല്ലാം ആശംസകളും സന്തോഷവും പങ്കുവച്ചിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോഴിതാ കുഞ്ഞുമായി ആശുപത്രി വിട്ടിരിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.
ഡിസ്ചാര്‍ജ് ആയി പോകുന്ന രാം ചരണിന്റെയും ഉപാസനയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നില്ക്കുന്ന രാം ചരണാണ് ചിത്രങ്ങളിലുള്ളത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
വിവാഹം കഴിഞ്ഞ് പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. 2012 ജൂണ്‍ 14 നായിരുന്നു രാം ചരണും ഉപാസനയും വിവാഹിതരായത്. സാമ്പത്തികമായി സുരക്ഷിതരായ ശേഷമേ കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നാണ് താരങ്ങള്‍ പറഞ്ഞിരുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ തന്റെ അണ്ഡം ശീതീകരിക്കാനും താരങ്ങള്‍ തീരുമാനിച്ചിരുന്നു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ എത്തിയ രാജകുമാരിയുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് ചിരഞ്ജീവി കുടുംബം. കുടുംബത്തിന്റെ ഐശ്വര്യ ദേവതയാണ് കുഞ്ഞ് രാജകുമാരി എന്ന് ചിരഞ്ജീവി പറഞ്ഞിരുന്നു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…