കുഞ്ഞ് രാജകുമാരിയെ നെഞ്ചോട് ചേര്‍ത്ത് രാംചരണ്‍!! ആശുപത്രി വിട്ട് അമ്മയും കുഞ്ഞും

തെലുങ്ക് സിനിമാ പ്രേമികളൊക്കെ ആഹ്ലാദാഘോഷങ്ങളിലാണ്. കുഞ്ഞ് താരപുത്രിയുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങളും ആരാധക ലോകവും. 11 വര്‍ഷത്തെ കാത്തിരപ്പിനൊടുവില്‍ നടന്‍ രാം ചരണിനും ഭാര്യ ഉപാസനയ്ക്കും കുഞ്ഞ് പിറന്ന സന്തോഷമാണ് സിനിമാലോകം ആഘോഷിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് സൂപ്പര്‍താരത്തിന് മാലാഖ കുഞ്ഞ് പിറന്നത്. നിരവധി താരങ്ങളും ആരാധകരുമെല്ലാം ആശംസകളും സന്തോഷവും പങ്കുവച്ചിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോഴിതാ കുഞ്ഞുമായി ആശുപത്രി വിട്ടിരിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.

ഡിസ്ചാര്‍ജ് ആയി പോകുന്ന രാം ചരണിന്റെയും ഉപാസനയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന രാം ചരണാണ് ചിത്രങ്ങളിലുള്ളത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

വിവാഹം കഴിഞ്ഞ് പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. 2012 ജൂണ്‍ 14 നായിരുന്നു രാം ചരണും ഉപാസനയും വിവാഹിതരായത്. സാമ്പത്തികമായി സുരക്ഷിതരായ ശേഷമേ കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നാണ് താരങ്ങള്‍ പറഞ്ഞിരുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ തന്റെ അണ്ഡം ശീതീകരിക്കാനും താരങ്ങള്‍ തീരുമാനിച്ചിരുന്നു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ എത്തിയ രാജകുമാരിയുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് ചിരഞ്ജീവി കുടുംബം. കുടുംബത്തിന്റെ ഐശ്വര്യ ദേവതയാണ് കുഞ്ഞ് രാജകുമാരി എന്ന് ചിരഞ്ജീവി പറഞ്ഞിരുന്നു.