ജീവിതവും പ്രണയവും പരാജയപ്പെട്ടു..! ആത്മഹത്യയ്ക്ക് ശ്രമിച്ചത് പലതവണ! നടിയുടെ കുറിപ്പ് വൈറലാകുന്നു…

ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികൡലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഉര്‍ഫി ജാവേദ്. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. താന്‍ കടന്നുവന്ന ജീവിത പ്രതിസന്ധികളെ കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടിട്ടും ജീവിതം താന്‍ മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് ആണ് താരം കുറിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…

 

ഞാന്‍ എത്ര തവണ പരാജയപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? എനിക്കത് എണ്ണാന്‍ പോലും സാധിക്കുന്നില്ല ഇപ്പോള്‍! രക്ഷപ്പെടാനുള്ള വഴി ജീവന്‍ അവസാനിപ്പിക്കുക മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ജീവിതം ശരിക്കും പ്രശ്‌നഭരിതമായിരുന്നു. കരിയര്‍ പരാജയപ്പെട്ടു, റിലേഷന്‍ഷിപ്പുകള്‍ പരാജയപ്പെട്ടു, പണമില്ല. ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലാത്തൊരു പരാജമാണ് ഞാനെന്ന് തോന്നി. ഇന്നും എനിക്ക് ഒരുപാട് പണമില്ല, സക്‌സസ്ഫുള്‍ ആയൊരു കരിയറില്ല, ഞാന്‍ സിംഗിളാണ്. പക്ഷെ എനിക്ക് പ്രതീക്ഷയുണ്ട്. ഇന്ന് ഞാന്‍ ജീവിച്ചിരിക്കാന്‍ ഒരേയൊരു കാരണം (എന്റെ ജീവിതത്തില്‍ പലപ്പോഴായി മരിക്കാന്‍ തോന്നിയ ഒരുപാട് ഘട്ടങ്ങളുണ്ടായിട്ടുണ്ട്) ഞാന്‍ നില്‍ക്കാന്‍ തയ്യാറായില്ല എന്നതാണ്. ഞാന്‍ നടത്തം തുടര്‍ന്നു, ഇന്നും നടക്കുകയാണ്. എത്തേണ്ടയിടത്തായിരിക്കില്ല പക്ഷെ ഞാന്‍ ആ വഴിയിലാണ്. ഈ വര്‍ഷം അവസാനിക്കും മുമ്പ് ചെറിയൊരു പ്രചോദനം. എഴുന്നേല്‍ക്കു, പോരാടൂ, ആവര്‍ത്തിക്കൂ. നിങ്ങള്‍ക്ക് ചുറ്റുമുള്ള സാഹചര്യങ്ങളേക്കാള്‍ ശക്തി നിങ്ങള്‍ക്കുണ്ട്…

Aswathy