Categories: Film News

എന്റെ ആ നിബന്ധന തമിഴ് സിനിമ ലോകത്ത് വലിയ പ്രതിസന്ധി സൃഷ്ട്ടിച്ചു!

ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ. പലപ്പോഴും ഒരു നായക നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പോലും അത്ഭുതപെട്ടിട്ടുണ്ട്. ഇപ്പോൾ തന്റെ സിനിമ ജീവിതത്തിൽ കമൽ ഹാസൻ ചെലുത്തിയ സ്വാധീനം വളരെ വലുത് ആണെന്ന് തുറന്നു പറയുകയാണ് ഉർവശി.
മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് തമിഴിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ആ സമയത്ത് ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കാൻ മുന്നോട്ട് വെച്ച നിബന്ധനകൾ വലിയ ചർച്ചകൾക്ക് വഴി ഒരുക്കിയിരുന്നു. ആ നിബന്ധനകൾ തമിഴ് സിനിമയിൽ പ്രതിസന്ധികൾ വരെ സൃഷ്ടിച്ചിരുന്നു. ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളിലോ ഗ്ലാമര്‍ വേഷങ്ങളിലോ ഒരിക്കലും അഭിനയിക്കില്ലെന്നായിരുന്നു അന്ന് ഞാൻ മുന്നോട്ട് വെച്ച നിബന്ധന. ഈ നിബന്ധനകൾ മലയാള സിനിമയിൽ പറഞ്ഞാൽ അത് വലിയ പ്രശ്നം ഒന്നും അല്ലായിരുന്നു. എന്നാൽ തമിഴിലെ കാര്യം അങ്ങനെ അല്ലായിരുന്നു. അവിടെ നല്ല കഥാപാത്രങ്ങളേക്കാൾ പ്രാധാന്യം ഇത്തരം കാര്യങ്ങളിൽ ആയിരുന്നു.
കുറച്ച് ഗ്ലാമറസായി അഭിനയിക്കേണ്ട സീനുകളിൽ അത് പാടെ ഒഴുവാക്കിയിട്ട് എങ്ങനെ ഒരു നായികയെ അവതരിപ്പിക്കും എന്ന ചോദ്യം തമിഴിൽ പല സ്ഥലങ്ങളിൽ നിന്നും എനിക്ക് നേരെ ഉയർന്നു വരാൻ തുടങ്ങി. പക്ഷെ ഞാൻ എന്റെ നിബന്ധനകളിൽ മാറ്റം വരുത്താൻ തയാറല്ലായിരുന്നു. മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമയിൽ അഭിനയിക്കാൻ എനിക്ക് ക്ഷണം ലഭിച്ചു. കമൽ സാർ ആയിരുന്നു അതിലെ നായകൻ. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ കമൽ സാർ എനിക്ക് പറഞ്ഞു തന്ന ചില കാര്യങ്ങൾ ആണ് എന്റെ സിനിമ ജീവിതത്തിനു വഴിത്തിരിവായത്.
നിഷ്ക്കളങ്കമായ രണ്ടു കഥാപാത്രങ്ങളെ ആയിരുന്നു ഞങ്ങൾക്ക് അവതരിപ്പിക്കേണ്ടിയിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ട് ഒരുക്കിയ ചിത്രം കൂടിയായിരുന്നു അത്. അവിടെ വെച്ച് സർ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു, നീ നന്നായി അഭിനയിക്കുന്ന ഒരു നടിയാണ്. നല്ല കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക, സിനിമയിൽ ഹ്യുമർ ചെയ്യുന്നതിന് നടിമാർ, പ്രത്യേകിച്ച് നായിക നടിമാർ വളരെ കുറവാണ്. എന്നാൽ നിനക്ക് അതിനുള്ള കഴിവുണ്ട്.അത് നീ പരമാവധി പ്രയോജനപ്പെടുത്തുക എന്നുമാണ് പറഞ്ഞത്. ആ വാക്കുകൾ തന്റെ സിനിമ ജീവിതത്തിൽ വലിയ വഴിത്തിരിവുകൾ ആണ് ഉണ്ടാക്കിയതെന്ന് ഉർവശി പറഞ്ഞു.

Devika Rahul