വർഷങ്ങൾ കൊണ്ട് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഉർവശി. ഇന്നും തെന്നിന്ത്യയിൽ മുഴുവൻ ഭാഷ സിനിമകളിലും ഉർവശി സജീവമാണ്. എന്നാൽ നടൻ മനോജ് കെ ജയനുമായുള്ള വിവാഹ ശേഷം കുറച്ച് വർഷങ്ങൾ ഉർവശി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. സിനിമ മേഖലയിൽ ഏറെ ചർച്ചകൾക്ക് വഴി തെളിച്ച വിവാഹം ആയിരുന്നു ഉര്‍വശിയുടെയും മനോജ് കെ ജയന്റേയും. ഉര്‍വശിയുടെയും മനോജ് കെ ജയന്റേയും വിവാഹത്തിന് ഉർവശിയുടെ വീട്ടുകാർ എതിർത്തിരുന്നു എങ്കിലും ഉർവശി തന്റെ തീരുമാനത്തിൽ ഉറച്ച് നിന്ന്. അങ്ങനെ ആണ് മനോജ് കെ ജയനുമായുള്ള ഉർവശിയുടെ വിവാഹം നടക്കുന്നത്. ഇരുവർക്കും ഒരു മകൾ കൂടി ജനിച്ചിരുന്നു.
എന്നാൽ അധികം വൈകാതെ ഈ വിവാഹ ബന്ധം ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. വിവാഹ മോചന സമയത്ത് മനോജ് കെ ജയൻ ഉര്‍വശിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതും ഏറെ നേടിയിരുന്നു. എന്നാൽ മകളുടെ കാര്യത്തിൽ ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നീട് തന്റെ വിവാഹ മോചനത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ഉർവശി തന്നെ തുറന്നു പറഞ്ഞിരുന്നു. അതൊരു വിധി ആണ്. അതിലേക്ക് കൂടുതൽ പോകാതിരിക്കുന്നതാണ് നല്ലത്. മനസ്സിനെ കൂടുതൽ സന്തോഷം നൽകുന്ന കാര്യങ്ങളിലേക്ക് എത്തിക്കുമ്പോൾ ആണ് നമുക്ക് മുന്നോട്ട് പോകാനുള്ള ധൈര്യം കിട്ടുന്നത്.
കഴിഞ്ഞു പോയ കാലങ്ങളിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട സമയം ഉണ്ടായിട്ടുണ്ട്. അതിനെ കുറിച്ച് ചിന്തിക്കുന്നത് ഒക്കെ നല്ലതാണ്. എന്നാൽ വീണ്ടും അങ്ങോട്ട് പോയി അതിനെ നോക്കി നിൽക്കരുത്. അത് ഏറ്റവും മണ്ടത്തരമായ കാര്യമാണ്. എന്ത് സംഭവിച്ചാലും അതിനു ഒരു നല്ല വശം ഉണ്ടെന്നു ചിന്തിക്കുന്ന ആൾ ആണ് ഞാൻ. എന്റെ അമ്മയുടെ സ്വഭാവം ആണ് അത്. ദുഃഖിക്കാൻ ആണെങ്കിൽ അമ്മയ്ക്ക് കണ്ണീർ ഒഴിഞ്ഞു ഒരു സമയം കാണില്ല. എന്നാൽ ‘അമ്മ എപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകുന്ന ആൾ ആണ്. എന്തോ നല്ലത് സംഭവിക്കാൻ ആണ് എന്ന പ്രതീക്ഷയിൽ ആണ് ‘അമ്മ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. ആ രീതി തന്നെയാണ് എനിക്കും കിട്ടിയിരിക്കുന്നത് എന്നുമാണ് ഉർവശി പറയുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…