വീണ്ടും പഴയ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല, ഉർവശി

വർഷങ്ങൾ കൊണ്ട് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഉർവശി. ഇന്നും തെന്നിന്ത്യയിൽ മുഴുവൻ ഭാഷ സിനിമകളിലും ഉർവശി സജീവമാണ്. എന്നാൽ നടൻ മനോജ് കെ ജയനുമായുള്ള വിവാഹ ശേഷം കുറച്ച് വർഷങ്ങൾ ഉർവശി സിനിമയിൽ…

വർഷങ്ങൾ കൊണ്ട് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഉർവശി. ഇന്നും തെന്നിന്ത്യയിൽ മുഴുവൻ ഭാഷ സിനിമകളിലും ഉർവശി സജീവമാണ്. എന്നാൽ നടൻ മനോജ് കെ ജയനുമായുള്ള വിവാഹ ശേഷം കുറച്ച് വർഷങ്ങൾ ഉർവശി സിനിമയിൽ നിന്ന്  വിട്ട് നിൽക്കുകയായിരുന്നു. സിനിമ മേഖലയിൽ ഏറെ ചർച്ചകൾക്ക് വഴി തെളിച്ച വിവാഹം ആയിരുന്നു ഉര്വശിയുടെയും മനോജ് കെ ജയന്റേയും. ഉര്വശിയുടെയും മനോജ് കെ ജയന്റേയും വിവാഹത്തിന് ഉർവശിയുടെ വീട്ടുകാർ  എതിർത്തിരുന്നു എങ്കിലും ഉർവശി തന്റെ തീരുമാനത്തിൽ ഉറച്ച് നിന്ന്. അങ്ങനെ ആണ് മനോജ് കെ ജയനുമായുള്ള ഉർവശിയുടെ വിവാഹം നടക്കുന്നത്.  ഇരുവർക്കും ഒരു മകൾ  കൂടി ജനിച്ചിരുന്നു.

എന്നാൽ അധികം വൈകാതെ ഈ വിവാഹ ബന്ധം ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. വിവാഹ മോചന സമയത്ത് മനോജ് കെ ജയൻ ഉര്വശിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതും ഏറെ  നേടിയിരുന്നു. എന്നാൽ മകളുടെ കാര്യത്തിൽ ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നീട് തന്റെ വിവാഹ മോചനത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ഉർവശി തന്നെ തുറന്നു പറഞ്ഞിരുന്നു. അതൊരു വിധി ആണ്. അതിലേക്ക് കൂടുതൽ പോകാതിരിക്കുന്നതാണ് നല്ലത്. മനസ്സിനെ കൂടുതൽ സന്തോഷം നൽകുന്ന കാര്യങ്ങളിലേക്ക് എത്തിക്കുമ്പോൾ ആണ് നമുക്ക് മുന്നോട്ട് പോകാനുള്ള ധൈര്യം കിട്ടുന്നത്.

കഴിഞ്ഞു പോയ കാലങ്ങളിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട സമയം ഉണ്ടായിട്ടുണ്ട്. അതിനെ കുറിച്ച് ചിന്തിക്കുന്നത് ഒക്കെ നല്ലതാണ്. എന്നാൽ വീണ്ടും അങ്ങോട്ട് പോയി അതിനെ നോക്കി നിൽക്കരുത്. അത് ഏറ്റവും മണ്ടത്തരമായ കാര്യമാണ്. എന്ത് സംഭവിച്ചാലും അതിനു ഒരു നല്ല വശം ഉണ്ടെന്നു ചിന്തിക്കുന്ന ആൾ ആണ് ഞാൻ. എന്റെ അമ്മയുടെ സ്വഭാവം ആണ് അത്. ദുഃഖിക്കാൻ ആണെങ്കിൽ അമ്മയ്ക്ക് കണ്ണീർ ഒഴിഞ്ഞു ഒരു സമയം കാണില്ല. എന്നാൽ ‘അമ്മ എപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകുന്ന ആൾ ആണ്. എന്തോ നല്ലത് സംഭവിക്കാൻ ആണ് എന്ന പ്രതീക്ഷയിൽ ആണ് ‘അമ്മ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. ആ രീതി തന്നെയാണ് എനിക്കും കിട്ടിയിരിക്കുന്നത് എന്നുമാണ് ഉർവശി പറയുന്നത്.