എന്നെ വഴക്ക് പറഞ്ഞ നടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു!സംഭവത്തെ കുറിച്ച്; ഉർവശി 

Follow Us :

നടി ഉർവശി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, മുന്താനൈ മുടിച്ചില്‍ എന്ന ചിത്രത്തിൽ 13-ാമത്തെ വയസില്‍ ആണ് താൻ അഭിനയിക്കുന്നത്. ആ റോള്‍ തനിക്ക് വന്ന് ചേര്‍ന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി കലചേച്ചി അഭിനയിക്കാന്‍ വെച്ച സിനിമായാണ് അത്. ഷൂട്ടിംഗിന് ഒരു മാസം മുമ്പ് കല ചേച്ചി  അതില്‍ നിന്ന് പിന്മാറി. 90 ദിവസത്തോളം ഒരുമിച്ചായിരുന്നു ഷെഡ്യൂള്‍

അത്രയും ദിവസം ഒരുമിച്ച് പോയി അവിടെ വര്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാരണം കൊണ്ടായിരുന്നു ആ ചിത്രത്തിൽ നിന്നും പിന്മാറിയത്. ഞാന്‍ കലചേച്ചിയുടെ കൂടെ ഫോട്ടോ സെഷന് വേണ്ടി വെറുതേ പോയതാണ്, ഒന്‍പതാം ക്ലാസിന്റെ വാര്‍ഷിക പരീക്ഷ എഴുതി നില്‍ക്കുന്ന സമയമാണ് അത്. ഭാഗ്യരാജ് എന്ന സംവിധായകന്റെ ദീര്‍ഘദൃഷ്ടി ഓര്‍ക്കുമ്പോള്‍ ഭയങ്കര അത്ഭുതം തോന്നും

കലചേച്ചിക്ക് ഒരു സീന്‍ വായിക്കാന്‍ കൊടുത്തു. തമിഴിലെ വലിയ ഡയലോഗ് ആണ്. ചേച്ചിക്ക് തമിഴ് വായിക്കാന്‍ അത്ര പിടിയില്ല. അത് പറയാന്‍ ഉള്ള മടികൊണ്ട് എന്നെ നോക്കി തപ്പുന്നുണ്ട്. ഞാന്‍ ആണെങ്കില്‍ ഓവര്‍ സ്മാര്‍ട്ട് ആയിട്ട് ഉറക്കെ വായിക്കുകയായിരുന്നു ഡയലോഗ്. ഇത് കേട്ട് ഭാഗ്യരാജ് സര്‍ എന്നോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. ആര്‍ടിസ്റ്റിനോട് അല്ലേ പറയാന്‍ പറഞ്ഞത്. നീ എന്തിനാണ് സംസാരിക്കുന്നത് എന്ന് എന്നെ വഴക്ക് പറഞ്ഞോ, എനിക്ക് അത് ഭയങ്കര വിഷമമായി. ഒരുപാട് പേര്‍ ഇരിക്കുന്ന മുറിയാണ്. പുള്ളി ഉദ്ദേശിച്ചത് ഒരു കുട്ടി അവിടെ ഇരിക്കട്ടെ എന്നായിരിക്കും. പക്ഷെ എനിക്ക് അത് വലിയ ഇന്‍സള്‍ട്ട് ആയി. അത് ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് എനിക്കതിൽ അദ്ദേഹത്തോടൊപ്പം അഭനയിക്കേണ്ടി വന്നു ഉർവശി പറയുന്നു