Categories: Film News

നയൻതാര ക്ഷേത്രദർശനം നടത്തിയത് വിഗ്‌നേഷുമായുള്ള വിവാഹം നടക്കാൻ അല്ല, വെളിപ്പെടുത്തി ഉർവശി!

തമിഴിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര.  മലയാളത്തിൽ അഭിനയം തുടങ്ങിയ താരം തമിഴിലേക്ക് എത്തിച്ചേരുകയായിരുന്നു. വളരെ മികച്ച സ്വീകാര്യത ആണ് താരത്തിന് ലഭിച്ചത് സംവിധായകൻ വിഘ്‌നേഷുമായി നയൻതാര പ്രണയത്തിൽ ആണ്, ഇരുവരെയും പറ്റിയുള്ള വാർത്തകൾ നിരന്തരം സോഷ്യൽ മീഡിയയിൽ സ്ഥാനം നേടാറുണ്ട് . നയന്താരക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ വിഘ്‌നേശ് പങ്കുവെക്കാറുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് നയൻതാര വിഘ്‌നേശിനൊപ്പം കുറെയധികം ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. എന്നാൽ പാപ്പരാസികൾ ഇതിനുള്ള കാരണം കണ്ടെത്തിയത് ജാതകപ്രകാരം വിഘ്‌നേഷുമായി വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് വിവാഹത്തിന് മുൻപ് ക്ഷേത്ര ദർശനം നടത്തുന്നതെന്നാണ്. എന്നാൽ പ്രധാന ചില ക്ഷേത്രങ്ങളിൽ പോകാൻ നിൽക്കെയാണ് ലോക്ക് ഡൗൺ പ്രഖ്യാപനം നടത്തിയത്. അത് കൊണ്ട് തന്നെ ഇവരുടെ ക്ഷേത്ര സന്ദർശനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിയും വന്നിരുന്നു.
പൊതുവെ ഗോസിപ്പുകളോട് പ്രതികരിക്കാത്ത നയൻതാര ഈ ഗോസിപ്പുകളോടും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ നയൻതാരയുടെ അന്നത്തെ ക്ഷേത്ര ദർശനത്തിന്റെ യഥാർത്ഥ കാരണം തുറന്നു പറയുകയാണ് നടി ഉർവശി. നയന്താരയ്ക്കൊപ്പം മൂക്കുത്തി അമ്മൻ ചിത്രത്തിൽ വളരെ മികച്ച കഥാപാത്രത്തെ ആണ് ഉർവശി അവതരിപ്പിച്ചത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ ആണ് അന്നത്തെ നയൻസിന്റെ ക്ഷേത്ര ദർശനത്തിന്റെ യഥാർത്ഥ കാരണം ഉർവശി ഇപ്പോൾ വെളിപ്പെടുത്തിയത്.
മൂക്കുത്തി അമ്മനിൽ ഞാൻ തന്നെ ആ വേഷത്തിൽ എത്തണമെന്ന് ആവശ്യപ്പെട്ടത് നയൻതാര ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നയൻതാര സസ്യാഹാരം മാത്രം കഴിച്ചു പൂർണ്ണമായും വൃതം നിന്നായിരുന്നു ചിത്രത്തിൽ ദൈവമായി അഭിനയിച്ചത്. മുൻപ് ചില ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിച്ചത് കൊണ്ട് തന്നെ ദൈവമായി അഭിനയിക്കുമ്പോൾ തനിക്കെതിരെ വിമർശനങ്ങൾ ഉയർന്നു വരുമോ എന്ന് നയൻതാര ഭയന്നിരുന്നു. അതിനാൽ ആണ് മൂക്കുത്തി അമ്മന്റെ അമ്പലം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ നയൻതാര ദർശനം നടത്തിയത്.
എന്നാൽ നയൻസും വിഘ്‌നേഷും ക്ഷേത്ര ദർശനം നടത്തിയത് വിവാഹത്തിന്റെ മുന്നോടി ആയിട്ടാണെന്നും എന്നാൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ഈ ദർശനം മുടങ്ങിയത് കൊണ്ടാണ് ഇരുവരുടെയും വിവാഹം താമസിക്കുന്നതെന്നും തരത്തിലുള്ള വാർത്തകൾ പടർന്നിരുന്നു. എന്നാൽ ഞങ്ങൾ ഇപ്പോൾ പ്രണയത്തിൽ ആണെന്നും പ്രണയം മടുത്ത് തുടങ്ങുമ്പോൾ വിവാഹത്തെ പറ്റി ചിന്തിക്കാം എന്നുമാണ് വിഘ്‌നേശ് ഒരവസരത്തിൽ പ്രതികരിച്ചത്.

Sreekumar R