“അന്ന് അയാളോട് വല്ലാതെ ദേഷ്യപ്പെട്ടു..!! സത്യം അറിഞ്ഞപ്പോള്‍ അസ്വസ്ഥയായി..” – ഉര്‍വ്വശി

ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്നു വന്ന താരമാണ് ഉര്‍വ്വശി. മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമായിരുന്ന താരം മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും പുതുതായി റിലീസ് ചെയ്ത സിനിമയായ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലും ഉര്‍വശിയാണ് നായിക. ദിലീപിന്റെ നായികയായാണ് ഉര്‍വശി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഹാസ്യത്തിന്റെ മേമ്പൊടിയുള്ള രത്‌നം എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് താരത്തിന്റെ ഈ കഥാപാത്രത്തെ സ്വീകരിച്ചത്.

ഇപ്പോഴിതാ ഇതോടൊപ്പം താരത്തിന്റെ പഴയകാല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. സിനിമ ചിത്രത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് ഉര്‍വശി തുറന്നു പറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചുള്ള അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്. ഉര്‍വ്വശിയുടെ വാക്കുകളിലേക്ക്…അന്ന് ഒരു കൊച്ചു മുറിയിലായിരുന്നു താരങ്ങള്‍ ഇരുന്നത്. കുറച്ചു കാറ്റ് കിട്ടാനായി ജനല്‍ തുറന്നിട്ടിരുന്നു. അപ്പോള്‍ ജനലിന്റെ പുറത്തു നിന്ന് ഒരാള്‍ തങ്ങളെ നോക്കി എന്തൊക്കെയോ ആംഗ്യം കാണിച്ചു. എന്താണെന്ന് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി,

അയാളുടെ ആംഗ്യം അത്ര ശരിയായി തനിക്ക് തോന്നിയില്ലെന്നും അതുകൊണ്ടു തന്നെ ആളെ വിട്ടു അയാളെ വിളിപ്പിക്കുകയും ചെയ്തു. അയാളോട് വളരെയധികം ദേഷ്യപ്പെടുകയും ചെയ്തു. പിന്നീടാണ് അയാളൊരു ഈമയാണെന്ന് താന്‍ അറിഞ്ഞതെന്നും, അതറിഞ്ഞപ്പോള്‍ വളരെയധികം അപ്‌സെറ്റ് ആയിപ്പോയെന്നും ഉര്‍വശി പറയുന്നു. ഇത്തരത്തിലുള്ള പല സംഭവങ്ങളും തന്റെ ജീവിതത്തില്‍ നടന്നിട്ടുണ്ട്. മാത്രമല്ല സത്യം മാത്രം എല്ലായിടത്തും പറയുന്നത് കൊണ്ട് അതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

60 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago