“അന്ന് അയാളോട് വല്ലാതെ ദേഷ്യപ്പെട്ടു..!! സത്യം അറിഞ്ഞപ്പോള്‍ അസ്വസ്ഥയായി..” – ഉര്‍വ്വശി

ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്നു വന്ന താരമാണ് ഉര്‍വ്വശി. മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമായിരുന്ന താരം മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും പുതുതായി റിലീസ് ചെയ്ത സിനിമയായ കേശു ഈ വീടിന്റെ നാഥന്‍ എന്ന…

ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്നു വന്ന താരമാണ് ഉര്‍വ്വശി. മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമായിരുന്ന താരം മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും പുതുതായി റിലീസ് ചെയ്ത സിനിമയായ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലും ഉര്‍വശിയാണ് നായിക. ദിലീപിന്റെ നായികയായാണ് ഉര്‍വശി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഹാസ്യത്തിന്റെ മേമ്പൊടിയുള്ള രത്‌നം എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് താരത്തിന്റെ ഈ കഥാപാത്രത്തെ സ്വീകരിച്ചത്.

ഇപ്പോഴിതാ ഇതോടൊപ്പം താരത്തിന്റെ പഴയകാല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. സിനിമ ചിത്രത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് ഉര്‍വശി തുറന്നു പറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചുള്ള അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്. ഉര്‍വ്വശിയുടെ വാക്കുകളിലേക്ക്…അന്ന് ഒരു കൊച്ചു മുറിയിലായിരുന്നു താരങ്ങള്‍ ഇരുന്നത്. കുറച്ചു കാറ്റ് കിട്ടാനായി ജനല്‍ തുറന്നിട്ടിരുന്നു. അപ്പോള്‍ ജനലിന്റെ പുറത്തു നിന്ന് ഒരാള്‍ തങ്ങളെ നോക്കി എന്തൊക്കെയോ ആംഗ്യം കാണിച്ചു. എന്താണെന്ന് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി,

അയാളുടെ ആംഗ്യം അത്ര ശരിയായി തനിക്ക് തോന്നിയില്ലെന്നും അതുകൊണ്ടു തന്നെ ആളെ വിട്ടു അയാളെ വിളിപ്പിക്കുകയും ചെയ്തു. അയാളോട് വളരെയധികം ദേഷ്യപ്പെടുകയും ചെയ്തു. പിന്നീടാണ് അയാളൊരു ഈമയാണെന്ന് താന്‍ അറിഞ്ഞതെന്നും, അതറിഞ്ഞപ്പോള്‍ വളരെയധികം അപ്‌സെറ്റ് ആയിപ്പോയെന്നും ഉര്‍വശി പറയുന്നു. ഇത്തരത്തിലുള്ള പല സംഭവങ്ങളും തന്റെ ജീവിതത്തില്‍ നടന്നിട്ടുണ്ട്. മാത്രമല്ല സത്യം മാത്രം എല്ലായിടത്തും പറയുന്നത് കൊണ്ട് അതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.