Film News

ആ ഒരു കാര്യത്തിന് ലാലേട്ടൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ! സംഭവത്തെ കുറിച്ച് ഉർവശി

കഴിഞ്ഞ ദിവസം നടന്ന ഫെഫ്കയുടെ മീറ്റിംഗിൽ നടി ഉർവശി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തനിക്ക് ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്, താൻ 40 വര്ഷത്തോളം ഈ പ്രൊഡക്ഷനിൽ ഉള്ളവർ വിളമ്പി തന്ന ഭക്ഷണം കഴിച്ചാണ് മുൻപോട്ട് പോയിട്ടുള്ളത്, പണ്ട് സ്ഥിരമായി തിരുവനന്തപുരത്തും, എറണാകുളത്തും വരുമ്പോൾ ഓരോ ഫ്ലൈറ്റ് മാത്രമേ കാണൂ, അതും അതിരാവിലെ അഞ്ചുമണിക്ക് അതിൽ മിക്കപോളും താനും മമ്മൂട്ടിയുമാണ് കാണുന്നത്

അന്ന് എന്നെ മമ്മൂക്ക ചീത്ത വിളിച്ചിട്ടുണ്ട്, ഞാൻ ആണ് ആ ഫ്ലൈറ്റിന്റെ സമയം ഇങ്ങനെ ആക്കിയതെന്നു തമാശയോടെ പറയും. എനിക്കും ഇങ്ങനെ വെളുപ്പിന് എഴുനേൽക്കുന്നത് ഇഷ്ടമല്ല, എന്നാൽ പത്തുവർഷം കൊണ്ട് ഞാൻ അങ്ങനെ വെളുപ്പിനെ ഒന്നും എങ്ങും പോകാറില്ല, കാരണം ഇപ്പോൾ ബി പി പ്രശ്നം ഉണ്ട് പഴയതുപോലെ ആരോഗ്യം അത്ര നല്ലതല്ല, ഇന്നാണ് ഞാൻ വെളുപ്പിനെ വന്നത് കാരണം ഈ മീറ്റിംഗിൽ പങ്കെടുക്കാനുള്ള ആഗ്രഹം കൊണ്ട് ഉർവശി പറയുന്നു

കാരണം എന്റെ അന്നദാതാക്കൾ ആയിരുന്നു ഈ പ്രൊഡക്ഷനിലുള്ളവർ, പണ്ട് സിനിമയിൽ ബ്രെക്കില്ല അപ്പോൾ ഞാൻ ലാലേട്ടനെ ഓർക്കാറുണ്ട്, മിക്കപോലും അദ്ദേഹത്തോട് ആയിരിക്കും എനിക്ക് വിശക്കുന്ന കാര്യം പറഞ്ഞിട്ടുള്ളത്, അപ്പോൾ അദ്ദേഹം ഈ പ്രൊഡക്ഷനിലുള്ളവരോട് പറയും എനിക്ക് ഫുഡ് അറേഞ്ച് ചെയ്യാൻ, അങ്ങനെ ഈ പ്രൊഡക്ഷനിൽ ഉള്ളവർ ആഹാരം ഒരുപാട് വിളമ്പി തന്നിട്ടുണ്ട് ഉർവശി പറയുന്നു .

Suji