എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി 

Follow Us :

‘ഉള്ളൊഴുക്ക്’ സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി നല്‍കിയത്. നടിയുടെ ഈ വീഡിയോ  ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും. എത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, അത് എണ്ണിയിട്ടുണ്ടോ എന്നായിരുന്നു ഉര്‍വശിയോട് ചോദിച്ചത്. എണ്ണി നോക്ക് എന്നാണ് ഉര്‍വശിയുടെ മറുപടി. 700 ഓളം സിനിമകള്‍ എന്നാണ് വിക്കിപീഡിയയില്‍ എഴുതിയിട്ടുള്ളത്, എത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, എണ്ണം എത്രയാണ് എന്ന് അറിയാമോ’ എന്നായിരുന്നു ഉര്‍വശിയോടുള്ള ചോദ്യം. എന്തുവാ ജോലി ഇരുന്ന് എണ്ണിക്കോ. ഇതൊന്നും താൻ  എണ്ണി എടുത്തതല്ല. ആരാണ്ടോ പറഞ്ഞ് തന്നതാണ്

നിങ്ങള്‍ പിള്ളേര്‍ അല്ലേ, ഇരുന്ന് എണ്ണിയിട്ട് എന്നെ വിളിച്ച് പറയണം, എന്നാണ് ഉര്‍വശി റിപ്പോര്‍ട്ടറെ ട്രോളി പറഞ്ഞത്. ഇതിന് മറുപടിയായി, ‘ഫിലിമോഗ്രാഫി ഒന്നും കൊടുത്തിട്ടില്ല അതൊന്ന് അപ്‌ഡേറ്റ് ചെയ്യണം’ എന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്‌  ഇതോടെ  എണ്ണിക്കഴിഞ്ഞ് എവിടെ വേണമെങ്കിലും എഴുതി അപ്‌ഡേറ്റ് ചെയ്‌തോ. ഞാന്‍ അനുമതി തന്നിരിക്കുന്നു  എന്നും ഉര്‍വശി മറുപടി നല്‍കുന്നുണ്ട്.എവർഗ്രീൻ സ്‌റ്റാർ പട്ടം തനിക്ക് പണ്ടേ ചാർത്തി കിട്ടിയതാണ്. പലപ്പോഴും അഭിനയിച്ച ശേഷം സിനിമകളിൽ ആ ഒരു ടൈറ്റിൽ വയ്‌ക്കാൻ മറന്നുപോകും. അങ്ങനെ ഒരു പട്ടം ചാർത്തി തന്നവർ ആ ടൈറ്റിൽ ഉപയോഗിച്ചില്ല എന്ന് പരാതി പറയാറുണ്ട് ഉർവശി തമാശയോട് പറയുന്നു

താരമൂല്യത്തിൽ അല്ല ജനങ്ങളുടെ ഹൃദയത്തിലെ സ്‌നേഹം പിടിച്ചു വാങ്ങാനാണ് താൻ ശ്രമിക്കാറുള്ളത്. ഉള്ളൊഴുക്കിലെ കഥാപാത്രം മികച്ചതായിരുന്നു. ഗ്ലിസറിൻ ഉപയോഗിച്ച് തനിക്ക് സിനിമകളിൽ കരയാനാകില്ല. കഥാപാത്രത്തെ ഉൾക്കൊണ്ട് കൂടുതൽ സമയം ഇമോഷണൽ രംഗങ്ങൾ ചെയ്‌താലും പ്രശ്‌നമാകും. അതുകൊണ്ടുതന്നെ കഥാപാത്രത്തെ തന്‍റേതായ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. അതിനുള്ള പൂർണ സ്വാതന്ത്ര്യം സംവിധായകൻ നൽകിയിരുന്നു ഉർവശി പറയുന്നു,ജൂണ്‍ 21ന് ആണ് ഉള്ളൊഴുക്ക് സിനിമ റിലീസ് ചെയ്തത്. ഉര്‍വശിയും പാര്‍വതി തിരുവോത്തും മത്സരിച്ച് അഭിനയിച്ച ചിത്രം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.