വിവാഹ മോചനത്തെ കുറിച്ച് ഉര്‍വ്വശി പറഞ്ഞ വാക്കുകള്‍ക്ക് ഇന്നും കൈയ്യടി..!!

മലയാളത്തിലെ ഒരുകാലത്തെ ഭാഗ്യ ജോഡികളായിരുന്നു ഉര്‍വ്വശിയും മനോക് കെ ജയനും. പിന്നീട് ആ ജോഡികള്‍ യഥാര്‍ത്ഥ ജീവിതത്തിലും ഒരുമിച്ചാകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും ആ ബന്ധം തകര്‍ന്നു. ഉര്‍വ്വശിയുേടയും മനോജ് കെ ജയന്റേയും വിവാഹ മോചനം ആരാധകരെ വലിയ നിരാശയിലാക്കിയിരുന്നു. ഇന്നും ഉര്‍വ്വശി അഭിനയ രംഗത്ത് സജീവമാണ്.

ഇപ്പോഴിതാ താരം മുന്‍പ് വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നും കൈയ്യടി നേടുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ ഉര്‍വ്വശിയുടെ വാക്കുകളാണ് വൈറലാകുന്നത്… വീഡിയോയില്‍ നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്… ഷൂട്ടിങ്ങിന് പോകുമ്പോള്‍ ഒരു ജോലി പോലെയാണ്. മറ്റൊരു ഉത്തരവാദിത്തത്തെ കുറിച്ചും എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഉദ്ദേശിച്ചതിലും വളരെ ശക്തമായ കാര്യങ്ങള്‍ ആണ് ഫേസ് ചെയ്യേണ്ടതായി വന്നത്.

ആരുടെയും അഭിപ്രായം നോക്കാതെ ഞാന്‍ തന്നെ ഒരു ജീവിതം സെലക്ട് ചെയ്യുന്നു. അതില്‍ സന്തോഷത്തോടെയാണ് ഞാന്‍ ജീവിച്ചു തുടങ്ങിയത്. കുറെ നോക്കി. നമുക്ക് എടുക്കാന്‍ പറ്റുന്ന ചുമട് അല്ലേ എടുക്കാന്‍ സാധിക്കുകയുള്ളു. അത് കഴിയുമ്പോള്‍ വീണ് പോകുമല്ലോ. സ്വയം നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല. അതിനായി ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഒരു വ്യക്തിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം നേടിയെടുക്കാന്‍ കഴിയുന്നതല്ലേ പറ്റൂ.

എന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തീരെ തകര്‍ന്നു പോകാതെ നീങ്ങിയതും. എനിക്കിഷ്ടപ്പെട്ടു, ഞാനിത് ചെയ്യുന്നു എന്ന തീരുമാനം എപ്പോഴും ശരിയാവണമെന്നില്ല. നമുക്ക് ഇഷ്ടപ്പെട്ടതെല്ലാം നല്ലതാവണമെന്നില്ല. വിചാരം കൊണ്ടല്ല വികാരം കൊണ്ടെടുത്ത തീരുമാനങ്ങള്‍ മാത്രമാണ് ഞാന്‍ എന്റെ ജീവിതത്തില്‍ എടുത്തത്… ഉര്‍വശി കൂട്ടിച്ചേര്‍ക്കുന്നു. ജീവിതത്തോട് താരം എടുത്ത നിലപാടിന്് ഇന്നും കൈയ്യടിക്കുകയാണ് ആരാധകര്‍.

 

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

47 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago