Film News

‘ബൂബ് ജോബ് ചെയ്യാൻ പലരും പറഞ്ഞു, മാറിടത്തിൽ പാഡ് ഉപയോഗിക്കേണ്ടി വന്നിരുന്നു’; തുറന്ന് പറഞ്ഞ് സമീറ

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുകാലത്തെ താരറാണിയായിരുന്നു സമീറ റെഡ്ഡി. വാരണം ആയിരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം ആരാധകർക്ക് പ്രിയങ്കരിയായത്. വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്ന് വിടുകയായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ സജീവമായ താരം മെയ്ക്കപ്പില്ലാതെ വീഡിയോകൾ ചെയ്ത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹത്തിലെ സ്റ്റീരിയോടൈപ്പുകളെ ചോദ്യം ചെയ്തും ബോഡി ഷെയ്മിങ്ങിനെ പറ്റി തുറന്നുപറഞ്ഞും താരം കയ്യടി നേടി.

10 വർഷം മുൻപ് വളരെ ഭ്രാന്തമായ അവസ്ഥയായിരുന്നു ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നതെന്നാണ് സമീറ പറയുന്നത്. ‘പലരും പ്ലാസ്റ്റിക് സർജറി ചെയ്യുമായിരുന്നു. ബൂബ് ജോബ്‌സും നോസ് ജോബുമെല്ലാം ചെയ്യുമായിരുന്നു. എനിക്ക് എപ്പോഴും മാറിടത്തിൽ പാഡ് ഉപയോഗിക്കേണ്ടി വന്നിരുന്നു. ബൂബ് ജോബ് ചെയ്യാൻ പലരും പറഞ്ഞു. ഞാൻ അതേ പറ്റി ചിന്തിക്കുകയും ചെയ്തിരുന്നു. ഞാൻ അന്നത് ചെയ്തില്ല എന്നതിൽ ഞാൻ സന്തോഷിക്കുന്നു. സർജറി ചെയ്യുന്നവരുണ്ട്. അത് അവരുടെ തിഞ്ഞെടുപ്പാണ്. അതിൽ അവർക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ ആവാം. ഞാൻ അതിൽ ഒട്ടും തൃപ്തയായിരിക്കില്ലെന്ന് എനിക്കറിയാം എന്നെയുള്ളു. മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ ഞാൻ ആളല്ല’ സമീറ റെഡ്ഡി പറഞ്ഞു.

Ajay Soni