Film News

ഇല്ലിക്കൽ തോമസും ഇപ്പോഴും സ്റ്റാറാണ്! മകനൊപ്പം തന്നെ അച്ഛനും ഹിറ്റ്, ജീവിതത്തിലും സിനിമയിലും ഒരേ റോൾ

തനിക്കൊപ്പം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ മസിൽ പിടിച്ച് പോസ് ചെയ്യുന്ന അച്ഛൻ കൂടി ഉൾപ്പെടുന്ന ചിത്രം നടൻ ടൊവിനോ തോമസ് ഒരിക്കൽ പങ്കുവെച്ചിരുന്നു. വർക്ക് ഔട്ട് ഇപ്പോഴും തുടരുന്ന അച്ഛന്റെ പിന്തുണച്ച് അന്ന് ഒരുപാട് കമന്റുകൾ വന്നിരുന്നു. ഇപ്പോൾ മകനെ പോലെ അച്ഛനും സ്റ്റാറാണ്. ടൊവിനൊ പൊലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലൂടെയാണ് അഡ്വ. ഇല്ലിക്കൽ തോമസ് സിനിമയിൽ ആദ്യമായി അഭിനയിച്ചിരിക്കുന്നത്.

ടൊവിനോ അവതരിപ്പിച്ചിരിക്കുന്ന എസ്ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തിൻ്റെ അച്ഛനായ റിട്ട. ഹെഡ് കോൺസ്റ്റബിൾ നാരായണ പിള്ളയായാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചത്. ഇപ്പോൾ നാരായണ പിള്ളയുടെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ സംഗീതമൊരുക്കിയത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.

Anu B