അന്നൊക്കെ എന്നോട് കരയാൻ പറഞ്ഞാൽ കരയുമായിരുന്നു, ചിരിക്കാൻ പറഞ്ഞാൽ ചിരിക്കുമായിരുന്നു, ഉഷ

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഉഷ. തൊണ്ണൂറുകളിലെ സിനിമകളിൽ സ്ഥിര സാന്നിധ്യം ആയ താരമായിരുന്നു ഉഷ. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. നായികയായി അഭിനയിച്ച ഉഷ പിന്നീട് സഹോദരിയായും, കൂട്ടുകാരിയാണ് എല്ലാം സിനിമയിൽ തിളങ്ങി നിന്നിരുന്നു. എന്നാൽ ഒരു കാലം കഴിഞ്ഞപ്പോൾ ഉഷ സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ താൻ സിനിമയിൽ വന്നത് എങ്ങനെ എന്ന് തുറന്നു പറയുകയാണ് ഉഷ. തന്റെ യഥാർത്ഥ പേര് ഹസീന എന്നായിരുന്നു. എന്നാൽ സിനിമയിൽ എത്തിയപ്പോൾ ബാലചന്ദ്ര മേനോൻ സാർ ആണ് എനിക്ക് ഉഷ എന്ന പേര് ഇട്ടത്. വാപ്പയ്ക് സിനിമയിൽ അഭിനയിക്കണം എന്ന് വലിയ ആഗ്രഹം ആയിരുന്നു എന്നും ഉഷ പറയുന്നു.

ഇപ്പോഴിത തന്റെ ജീവിതത്തിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വാപ്പയുടെ ആഗ്രഹപ്രകാരം ആണ് താൻ സിനിമയിലേക്ക് വരുന്നത്. ഞാൻ കൂടുതലും സിനിമയിൽ ചെയ്തിട്ടുള്ളത് വില്ലാത്തി വേഷങ്ങളും നെഗറ്റീവ് വേഷങ്ങളും ആയിരുന്നു. അത്തരം വേഷങ്ങൾ ആണ് എനിക്ക് കൂടുതലും വന്നിട്ടുള്ളത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഞാൻ വില്ലത്തി ആണോ ഭയങ്കരി ആണോ എന്നൊക്കെ അറിയണമെങ്കിൽ എന്റെ പരിചയക്കാരോട് ചോദിച്ചാൽ മതിയെന്നും ഉഷ പറയുന്നു. മാത്രമല്ല, സിനിമയിൽ എന്നോട് കരയാൻ പറഞ്ഞാൽ ഞാൻ കരയും, ചിരിക്കാൻ പറഞ്ഞാൽ ഞാൻ ചിരിക്കും. സംവിധായകൻ എന്ത് പറയുന്നോ അത് അതുപോലെ അനുസരിക്കാറാണ് ഞാൻ ചെയ്യുന്നത്.

വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും നൃത്തത്തിൽ ഞാൻ സജീവം ആയിരുന്നു. ഒരു നൃത്ത വിദ്യാലയം ഞാൻ നടത്തുന്നുണ്ടായിരുന്നു. എന്നാൽ കൊറോണ വന്നപ്പോൾ അത് പൂട്ടി പോയി. അത് ഇനി പൊടി തട്ടി എടുക്കണം എന്നുമാണ് ഉഷ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ ഏതു തരം റോളുകളും ഞാൻ അഭിനയിച്ചിരുന്നു. ഒരു വേഷവും എനിക്ക് ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടില്ല. കുടുംബ ജീവിതത്തിൽ തിരക്കുകൾ വന്നതോടെയാണ് ഞാൻ അഭിനയത്തിൽ നിന്ന് വിട്ട് നിന്നത് എന്നുമാണ് ഉഷ പറയുന്നത്.

Devika Rahul