ഒരു അമ്മയെന്ന നിലയിൽ ഞാൻ അത് കൃത്യമായി ശ്രദ്ധിക്കാറുണ്ട്

നിരവധി ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. നടി എന്നത് മാത്രമല്ല, ലോക സുന്ദരിപ്പട്ടം നേടിയ താരം കൂടിയാണ് ഐശ്വര്യ. ഐശ്വര്യയ്ക്ക് ശേഷം ലോകസുന്ദരിപ്പട്ടം നേടിയ നിരവധി താരങ്ങൾ ഉണ്ടെങ്കിലും ഇന്നും പ്രേക്ഷകർ ഐശ്വര്യ റായിയെ ആണ് ലോകസുന്ദരിയായി ഉപമിക്കുന്നത്. തെന്നിന്ത്യൻ സിനിമയിൽ കൂടിയാണ് താരം അഭിനയത്തിൽ തുടക്കം കുറിക്കുന്നത് എങ്കിലും പിന്നീട് താരം ബോളിവുഡിലേക്ക് തിരിയുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ചത്. എന്നാൽ പലപ്പോഴും അന്താരാഷ്‌ട്ര യാത്രകൾ നടത്തുന്ന ഐശ്വര്യ റായിക്കൊപ്പം മകൾ ആരാധ്യയും കാണാറുണ്ട്.

ഇതിനെതിരെ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴും മകളെ ഇങ്ങനെ കൂടെ കൊണ്ട് നടന്നാൽ ആരാധ്യയ്ക്ക് പഠിക്കാൻ സ്കൂളിൽ ഒന്നും പോകണ്ടേ എന്നാണ് വിമർശങ്കർ പറഞ്ഞത്. മകളെ തൻറെ കൂടെ കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്ന അമ്മയാണ് താൻ എന്ന് ഐശ്വര്യ റായ് ഇതിനോടകം തെളിയിച്ച് കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ഐശ്വര്യ പോകുന്നിടത്തെല്ലാം ആരാധ്യയെയും ഒപ്പം കൂട്ടാറുണ്ട്. ഇതിനെതിരെയാണ് ഇപ്പോൾ വിമർശനം നടക്കുന്നത്. പോകുന്നിടത്തെല്ലാം മകളെ കൂടി കൂട്ടിയാൽ പിന്നെ ആരാധ്യയ്ക്ക് പഠിക്കുകയും സ്കൂളിൽ പോകുകയും ഒന്നും വേണ്ടേ എന്നാണ് സോഷ്യൽ മീഡിയ ചോദിച്ചത്. ഇപ്പോൾ അതിനെതിരെ പ്രതികരിക്കുകയാണ് ഐശ്വര്യ.

ഞാൻ ഇന്ന് നല്ല ഒരു ഫ്‌ലൈറ്റ് മാനേജർ ആണ്. ഏതു ഫ്‌ലൈറ്റ് എപ്പോൾ പുറപ്പെടുമെന്നും എപ്പോൾ തിരിച്ചെത്തുമെന്നും ടേക്ക് ഓഫ്, ലാൻഡിംഗ്, ട്രാൻസിറ്റ് പിരീഡ്, ഏതു സമയത്ത് എത്തും, എത്ര സമയ വ്യത്യാസമുണ്ട് എന്നിവയൊക്കെ എനിക്കറിയാം. ഞാൻ ഇന്ന് നല്ല ഒരു ഫ്‌ലൈറ്റ് മാനേജർ ആണ്. ഞാൻ എല്ലാം കണക്ക് കൂട്ടിയാണ് കഴിയുന്നത്. ഞാൻ എന്റെ അന്താരാഷ്ട്ര യാത്രകൾ നടത്തുന്നത് കൂടുതലായും വീക്കെൻഡിൽ ആയിരിക്കും. ആരാധ്യ സ്കൂൾ കഴിഞ്ഞു വൈകിട്ട് വന്നിട്ട് അവൾക്കൊപ്പം യാത്ര ചെയ്തു തിരിച്ച് വന്നു തിങ്കളാഴ്ച രാവിലെ അവളെ തിരികെ സ്കൂളിലേക്ക് വിടാൻ എനിക്ക് കഴിയും. ഒരു ‘അമ്മ എന്ന നിലയിൽ അവളുടെ പഠനം തന്നെയാണ് എനിക്ക് വലുത് എന്നുമാണ് ഐശ്വര്യ പറയുന്നത്.

Devika Rahul