നടിയായും നര്‍ത്തകിയായും ഏറെ ആരാധകരുള്ള താരമാണ് ഉത്തര ഉണ്ണി. അമ്മ ഊര്‍മ്മിളാ ഉണ്ണിയുടെ പാതയില്‍ സിനിമാ ലോകത്തും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട് ഉത്തര. നൃത്തത്തിലും മോഡലിംഗിലുമെല്ലാം സജീവമാണ് താരം. അടുത്തിടെ താരത്തിന് കൂട്ടായി കുഞ്ഞും എത്തിയിരുന്നു. ധീമഹി എന്നാണ് മകളുടെ പേര്.
ഇപ്പോഴിതാ ഉത്തരയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. അമ്മ നൃത്തം ചെയ്യുമ്പോള്‍ താളം പിടിയ്ക്കുന്ന കുഞ്ഞ് ധീമഹിയാണ് വീഡിയോയുടെ ആകര്‍ഷണം. എട്ടുമാസം പ്രായമായിട്ടുള്ളൂ കുഞ്ഞ് ധീമഹിയ്ക്ക്. ഇപ്പോള്‍ തന്നെ അമ്മയുടെ കലാബോധം കുഞ്ഞിനും കിട്ടിയിട്ടുണ്ടെന്നാണ് കമന്റുകള്‍ നിറയുന്നത്.
കുഞ്ഞുവാവ സൂപ്പര്‍ ആയിട്ടുണ്ട്. അമ്മയ്ക്കൊപ്പം എത്രയും പെട്ടെന്ന് നൃത്തം ചെയ്തു തുടങ്ങാനാണ് മകള്‍ ആഗ്രഹിക്കുന്നത്, കുഞ്ഞു താളം ആസ്വദിക്കുകയാണെന്നും കൃത്യമായ താളബോധം കുഞ്ഞിനുണ്ടെന്നും എത്രയും പെട്ടെന്ന് ചുവടുവെച്ച് തുടങ്ങട്ടെയെന്നൊക്കെയാണ് ആരാധകരുടെ ആശംസകള്‍.
2023 ജൂലെ ആറാം തിയതി ആയിരുന്നു ഉത്തരയ്ക്കും നിതേഷിനും മകള്‍ പിറന്നത്. 2021 ഏപ്രിലായിരുന്നു ഉത്തരയും നിതേഷും വിവാഹിതരായത്. ഗര്‍ഭകാല വിശേഷങ്ങള്‍ ഒന്നും ഉത്തര പങ്കിട്ടിട്ടില്ലായിരുന്നു. മകള്‍ ജനിച്ചപ്പോഴാണ് സന്തോഷ നിമിഷങ്ങളെല്ലാം താരം പങ്കുവച്ചത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…