അമ്മയുടെ ചുവടുകള്‍ക്ക് താളം പിടിച്ച് കുഞ്ഞ് ധീമഹി!! വീഡിയോ

നടിയായും നര്‍ത്തകിയായും ഏറെ ആരാധകരുള്ള താരമാണ് ഉത്തര ഉണ്ണി. അമ്മ ഊര്‍മ്മിളാ ഉണ്ണിയുടെ പാതയില്‍ സിനിമാ ലോകത്തും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട് ഉത്തര. നൃത്തത്തിലും മോഡലിംഗിലുമെല്ലാം സജീവമാണ് താരം. അടുത്തിടെ താരത്തിന് കൂട്ടായി കുഞ്ഞും…

നടിയായും നര്‍ത്തകിയായും ഏറെ ആരാധകരുള്ള താരമാണ് ഉത്തര ഉണ്ണി. അമ്മ ഊര്‍മ്മിളാ ഉണ്ണിയുടെ പാതയില്‍ സിനിമാ ലോകത്തും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട് ഉത്തര. നൃത്തത്തിലും മോഡലിംഗിലുമെല്ലാം സജീവമാണ് താരം. അടുത്തിടെ താരത്തിന് കൂട്ടായി കുഞ്ഞും എത്തിയിരുന്നു. ധീമഹി എന്നാണ് മകളുടെ പേര്.

ഇപ്പോഴിതാ ഉത്തരയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. അമ്മ നൃത്തം ചെയ്യുമ്പോള്‍ താളം പിടിയ്ക്കുന്ന കുഞ്ഞ് ധീമഹിയാണ് വീഡിയോയുടെ ആകര്‍ഷണം. എട്ടുമാസം പ്രായമായിട്ടുള്ളൂ കുഞ്ഞ് ധീമഹിയ്ക്ക്. ഇപ്പോള്‍ തന്നെ അമ്മയുടെ കലാബോധം കുഞ്ഞിനും കിട്ടിയിട്ടുണ്ടെന്നാണ് കമന്റുകള്‍ നിറയുന്നത്.

കുഞ്ഞുവാവ സൂപ്പര്‍ ആയിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം എത്രയും പെട്ടെന്ന് നൃത്തം ചെയ്തു തുടങ്ങാനാണ് മകള്‍ ആഗ്രഹിക്കുന്നത്, കുഞ്ഞു താളം ആസ്വദിക്കുകയാണെന്നും കൃത്യമായ താളബോധം കുഞ്ഞിനുണ്ടെന്നും എത്രയും പെട്ടെന്ന് ചുവടുവെച്ച് തുടങ്ങട്ടെയെന്നൊക്കെയാണ് ആരാധകരുടെ ആശംസകള്‍.

2023 ജൂലെ ആറാം തിയതി ആയിരുന്നു ഉത്തരയ്ക്കും നിതേഷിനും മകള്‍ പിറന്നത്. 2021 ഏപ്രിലായിരുന്നു ഉത്തരയും നിതേഷും വിവാഹിതരായത്. ഗര്‍ഭകാല വിശേഷങ്ങള്‍ ഒന്നും ഉത്തര പങ്കിട്ടിട്ടില്ലായിരുന്നു. മകള്‍ ജനിച്ചപ്പോഴാണ് സന്തോഷ നിമിഷങ്ങളെല്ലാം താരം പങ്കുവച്ചത്.