ഉത്ര വധക്കേസിൽ സൂരജിന് കൊലക്കയർ ലഭിക്കാൻ സാധ്യത, ഇടം വലം പൂട്ടി വാദിഭാഗം വക്കീൽ

മലയാളികൾ ഒന്നടങ്കം ഞെട്ടിത്തരിച്ച  ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനെതിരായിയുള്ള ശിക്ഷാവിധി കോടതി ഇന്ന് പ്രസ്താവിക്കുന്നതാണ്.ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ട് ഭർത്താവ് സൂരജ് ഉത്തരയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.കേരള പോലീസ് വളരെ വിശദമായ നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ കൊല്ലുവാൻ വേണ്ടി തന്നെ ഭർത്താവ് സൂരജ് രണ്ട് പ്രാവിശ്യം പാമ്പിനെ കൊണ്ട് കടുപ്പിച്ചു എന്ന സത്യം പുറത്ത് വന്നത്.അത് കൊണ്ട് തന്നെ ഈ കഴിഞ്ഞ ദിവസം കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് സൂരജ് കുറ്റക്കാരനെന്ന് വിധിച്ചിരുന്നു.കോടതി സൂരജിനോട് എന്തെങ്കിലും പറയുവാൻ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഒന്നും തന്നെ പറയുവാനില്ല  എന്നായിരുന്നു മറുപടി. 2020 ഫെബ്രുവരി 29നു ആയിരുന്നു ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കാനുള്ള ആദ്യത്തെ ശ്രമം നടത്തിയത്. പക്ഷെ എന്നാൽ രണ്ടാം ശ്രമം 2020 മാർച്ച് രണ്ടിന് നടക്കുകയും രാവിലെ ഏഴ് മണിക്ക് ഉത്രയെ മരിച്ച നിലയില്‍  കണ്ടെത്തുകയായിരുന്നു.

Uthra murder case2

തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ മൂന്നാഴ്ചത്തെ വിശദമായ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചലിലുള്ള വീട്ടിലേക്ക് വന്നിരുന്നു. അവിടെ കഴിഞ്ഞു വരുമ്പോൾ ആയിരുന്നു രാത്രിയില്‍ ഉറങ്ങി കിടന്ന ഉത്രയെ അതീവ വിഷമുള്ള മൂര്‍ഖൻ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത്.ലോക്കൽ പോലീസ് പാമ്പു കടിയേറ്റുള്ള മരണം വെറും സാധാരണമാണെന്ന് എഴുതി തള്ളിയ കേസിൽ പിന്നീട് വഴിത്തിരിവ് ഉണ്ടാകുവാൻ കാരണം ഉത്രയുടെ മാതാപിതാക്കള്‍  വളരെ വിശദമായ പരാതിയുമായി കൊല്ലം റൂറല്‍ എസ്‌പിയെ സമീപിച്ചതിന് ശേഷമാണ്. എസി മുറിയിൽ  ജനലും വാതിലും അടച്ചിട്ട നിലയിൽ എങ്ങനെ ഒരു പാമ്പ് കയറുമെന്നായിരുന്നുവെന്ന വലിയ സംശയമാണ് ഈ മരണത്തിന്റെ ചുരുളഴിച്ചത്. 150 സെന്റിമീറ്റര്‍ നീളത്തിലുള്ള പാമ്പാണ് ഉത്രയെ കടിച്ചത്.1.7 അല്ലെങ്കിൽ 1.8 സെന്റിമീറ്റർ മുറിവ് മാത്രമേ ഇത്രയും നീളമുളള മൂര്‍ഖന്‍ പാമ്പ് കടിച്ചാൽ ഉണ്ടാകുകയുള്ളൂ.

Uthra Murder 01

പ്രതി സൂരജ്  മൂര്‍ഖന്റെ പത്തിയില്‍ വളരെ ശക്തിയായി തന്നെ പിടിച്ച് കടിപ്പിച്ചപ്പോളാണ് ഉത്രയുടെ ശരീരത്തില്‍ 2.3, 2.8 സെന്റിമീറ്റര്‍ എന്ന  നിലയിൽ മുറിവുകൾ ഉണ്ടായത്.ഈ കേസിൽ ദൃക്‌സാക്ഷികള്‍  ഇല്ലായിരുന്നു അത് കൊണ്ട് തന്നെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് കൊണ്ടായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.കോടതി കേസ് എടുത്തിരിക്കുന്നത് നരഹത്യാശ്രമം, ഗൂഢാലോചനയോടെയുള്ള കൊലപാതകം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്‌ട് എന്നിവ പ്രകാരം തന്നെയാണ്. സ്വത്ത് സ്വന്തമാക്കുവാൻ വേണ്ടി തന്നെയാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് കുറ്റം സമ്മതിച്ചിരുന്നു.അതിന് ശേഷം മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് ഉത്രയെ കൊന്നത് താൻ തന്നെയാണെന്ന് സൂരജ് വ്യക്തമാക്കുകയും ചെയ്തിരുന്നു.വനം വകുപ്പ് വളരെ വിശദമായ തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടി ജൂലായ് മാസം അടൂരെ വീട്ടിലേക്ക് കൊണ്ട് വന്നപ്പോളായിരുന്നു സൂരജിന്റെ വെളിപ്പെടുത്തൽ.

 

Vishnu