ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്റെയും ഗൗരിയുടേയും മകന് ആര്യന് ഖാന് ലഹരിക്കേസിലകപ്പെട്ടതോടെ ചൂട് പിടിച്ച ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
താരപുത്രന് എതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എങ്കിലും ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. ആര്യനെ കുറിച്ച് ഇപ്പോള്‍ ഷാരുഖ് ഖാന് മുന്‍പ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആര്യന് ഈ കേസില്‍ കുടുങ്ങിയതോടെ ആണ് ഇപ്പോള്‍ ഈ വാക്കുകളെല്ലാം വീണ്ടും വൈറല്‍ ആയി മാറിയിരിക്കുന്നത്.
ഒരിക്കല്‍ സ്റ്റുഡിയോയില്‍ ഇരിക്കവെയാമ് ആര്യന് എന്ന പേര് തനിക്ക് ഓര്‍മ്മ വന്നതെന്നും ആര്യന് എന്ന് പറയുമ്പോഴുള്ള സൗണ്ട് തനിക്ക് ഇഷ്ടമായെന്നും ഷാരുഖ് പറഞ്ഞു.
ഷാരുഖിന്റെ വാക്കുകള്‍-
യഥാര്‍ത്ഥത്തില്‍ ഞാനും ഭാര്യയും തമ്മില്‍ ഒരുപാട് സാമ്യതകള്‍ ഉണ്ട്. തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വലിയ കണ്ണുകള്‍ ആണ് ഉള്ളത്. കട്ടിയുള്ള ചുണ്ടുകളാണ് രണ്ടുപേര്‍ക്കും ഉള്ളത്. എന്റെ എക്സ്പ്രഷനുകള്‍ ആണ് മകന് കിട്ടിയിട്ടുള്ളത്. ഒരുപാട് മര്യാദകള്‍ പഠിപ്പിച്ചു കൊണ്ടാണ് അവനെ വളര്‍ത്തിയത്. വീടിനുള്ളില്‍ ഷര്‍ട്ട് ഇടാതെ നടക്കുവാന്‍ അനുവദിക്കാറില്ല. ഒരു പുരുഷന് ഒരിക്കലും സ്ത്രീയുടെ മുന്നിലൂടെ, അതിപ്പോള്‍ അമ്മയാണെങ്കിലും സഹോദരി ആണെങ്കിലും ഭാര്യ ആണെങ്കിലും കൂട്ടുകാരി ആണെങ്കിലും ഷര്‍ട്ട് ധരിക്കാതെ നടക്കുവാന്‍ അവകാശമില്ല.