ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ മാസമാണ് തിയേറ്ററുകളിലെത്തിയത്. വമ്പൻ ഹൈപ്പോടെ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. മാസ് പ്രതീക്ഷിച്ച് പോയവരെല്ലാം ചിത്രം നിരാശയാണ് നൽകുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ, പതിയെ പതിയെ ചിത്രത്തിന് പൊസിറ്റീവ് അഭിപ്രായങ്ങൾ വന്നു തുടങ്ങി. ലിജോ ഒരുക്കി വച്ച മാജിക്കിനെ ഇഷ്ടപ്പെട്ട് ഒരുപാട് പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസായത്. . നിലവിൽ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നതോടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഐഎംഡിബി റിപ്പോർട്ട് പ്രകാരം വാലിബൻ ഇതുവരെ നേടിയിരിക്കുന്നത് 26.88 കോടിക്ക് മുകളിലാണ്. ആഗോള തലത്തിലാണ് ഇത്രയും കളക്ഷ്ഷൻ കിട്ടിയത്. കേരളത്തിൽ നിന്ന് മാത്രം 12.92 കോടിയും നേടി. ഓവർസീസിൽ 11.70കോടി, ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിൽ നിന്നും 2.25 കോടിയും എന്നിങ്ങനെയാണ് കണക്കുകൾ. വാലിബന്റെ ആകെ ബജറ്റ് 65 കോടിയാണ് എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, നഷ്ടക്കണക്കുകളുടെ ഒരു വർഷത്തിന് ശേഷം പ്രതീക്ഷയോടെ മലയാള സിനിമ ലോകം 2024ന് വേണ്ടി കാത്തിരുന്നത്. എന്നാൽ, നിരാശപ്പെടുത്തുന്ന ജനുവരിയാണ് വീണ്ടും കടന്ന് പോകുന്നത്. കഴിഞ്ഞ മാസം കേരള ബോക്സ് ഓഫീസിൽ രണ്ട് സിനിമകൾ മാത്രമാണ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയത്. അതിൽ ഒരെണ്ണം മലയാളവും അടുത്തത് തമിഴുമാണ്. മമ്മൂട്ടി കാമിയോ വേഷത്തിൽ എത്തിയ ജയറാം ചിത്രം ‘ഓസ്ലർ’ ആണ് വിജയം നേടിയ മലയാള സിനിമ. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോർട്ട് പ്രകാരം 21.5 കോടിയാണ് ചിത്രത്തിന്റെ കേരള ഗ്രോസ് കളക്ഷൻ. ലോകമെമ്പാടുമായി 39.35 കോടി ചിത്രം സ്വന്തമാക്കി.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…