ആദ്യം നെ​ഗറ്റീവ്, പിന്നെ ലിജോ – മോഹൻലാൽ മാജിക്ക് എന്ന് അഭിപ്രായങ്ങൾ; വാലിബന്റെ കളക്ഷൻ അറിയേണ്ടേ…

ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ മാസമാണ് തിയേറ്ററുകളിലെത്തിയത്. വമ്പൻ ഹൈപ്പോടെ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. മാസ് പ്രതീക്ഷിച്ച് പോയവരെല്ലാം ചിത്രം നിരാശയാണ് നൽകുന്നതെന്നാണ് സോഷ്യൽ…

ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ മാസമാണ് തിയേറ്ററുകളിലെത്തിയത്. വമ്പൻ ഹൈപ്പോടെ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. മാസ് പ്രതീക്ഷിച്ച് പോയവരെല്ലാം ചിത്രം നിരാശയാണ് നൽകുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ, പതിയെ പതിയെ ചിത്രത്തിന് പൊസിറ്റീവ് അഭിപ്രായങ്ങൾ വന്നു തുടങ്ങി. ലിജോ ഒരുക്കി വച്ച മാജിക്കിനെ ഇഷ്ടപ്പെട്ട് ഒരുപാട് പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസായത്. . നിലവിൽ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നതോടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഐഎംഡിബി റിപ്പോർട്ട് പ്രകാരം വാലിബൻ ഇതുവരെ നേടിയിരിക്കുന്നത് 26.88 കോടിക്ക് മുകളിലാണ്. ആ​ഗോള തലത്തിലാണ് ഇത്രയും കളക്ഷ്ഷൻ കിട്ടിയത്. കേരളത്തിൽ നിന്ന് മാത്രം 12.92 കോടിയും നേടി. ഓവർസീസിൽ 11.70കോടി, ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിൽ നിന്നും 2.25 കോടിയും എന്നിങ്ങനെയാണ് കണക്കുകൾ. വാലിബന്റെ ആകെ ബജറ്റ് 65 കോടിയാണ് എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, നഷ്ടക്കണക്കുകളുടെ ഒരു വർഷത്തിന് ശേഷം പ്രതീക്ഷയോടെ മലയാള സിനിമ ലോകം 2024ന് വേണ്ടി കാത്തിരുന്നത്. എന്നാൽ, നിരാശപ്പെടുത്തുന്ന ജനുവരിയാണ് വീണ്ടും കടന്ന് പോകുന്നത്. കഴിഞ്ഞ മാസം കേരള ബോക്സ് ഓഫീസിൽ രണ്ട് സിനിമകൾ മാത്രമാണ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയത്. അതിൽ ഒരെണ്ണം മലയാളവും അടുത്തത് തമിഴുമാണ്. മമ്മൂട്ടി കാമിയോ വേഷത്തിൽ എത്തിയ ജയറാം ചിത്രം ‘ഓസ്‍ലർ’ ആണ് വിജയം നേടിയ മലയാള സിനിമ. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോർട്ട് പ്രകാരം 21.5 കോടിയാണ് ചിത്രത്തിന്റെ കേരള ​ഗ്രോസ് കളക്ഷൻ. ലോകമെമ്പാടുമായി 39.35 കോടി ചിത്രം സ്വന്തമാക്കി.