‘അതുകേട്ട് എന്റെ മുഖഭാവമൊക്കെ മാറുന്നത് സാറും ശ്രദ്ധിക്കുന്നുണ്ടായിരുന്നു’ പുരസ്‌കാരത്തിളക്കത്തില്‍ കാവ്യ പ്രകാശ്

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കും ഉള്‍പ്പെടെ 11 പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമ മിന്നിത്തിളങ്ങി. ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ വി.കെ. പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ്. പ്രത്യേക ജൂറി പരാമര്‍ശമാണ് കാവ്യയെ തേടിയെത്തിയത്. അച്ഛന്റെ സിനിമാ ചര്‍ച്ചയ്ക്കിടെ അപ്രതീക്ഷിതമായി കാവ്യയിലേക്കെത്തിയ ചിത്രമായിരുന്നു വാങ്ക്. ആര്‍.ഉണ്ണിയുടെ ‘വാങ്ക്’ എന്ന ചെറുകഥയാണ് കാവ്യ സിനിമയാക്കിയത്. ഇപ്പോഴിതാ കാവ്യ പ്രമുഖ മാധ്യമത്തിന് നേരത്തെ നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘2018ല്‍ ഒരു കഥയുടെ ചര്‍ച്ചയ്ക്കായി അച്ഛനെ കാണാന്‍ ബെംഗളൂരുവിലെത്തിയതായിരുന്നു ഉണ്ണി സാര്‍. ആദ്യമായാണ് കാണുന്നതെങ്കിലും ഞങ്ങള്‍ തമ്മില്‍ അന്ന് കുറച്ചധികം നേരം പല കഥകളെയും കുറിച്ച് സംസാരിച്ചു. അതില്‍ ഒന്നായിരുന്നു വാങ്ക്. കഥ ഞാന്‍ വായിച്ചിട്ടില്ലായിരുന്നു. ഈ കഥ കേട്ടപ്പോള്‍ത്തന്നെ ഒരു ഇഷ്ടവും കൗതുകവും തോന്നി. ഞാന്‍ ഓരോന്ന് ഇതേക്കുറിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. ഉണ്ണിസാര്‍ കഥ നറേറ്റ് ചെയ്യുന്നത് കേള്‍ക്കാന്‍ തന്നെ ഭയങ്കര രസമാണ്. അതുകേട്ട് എന്റെ മുഖഭാവമൊക്കെ മാറുന്നത് സാറും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ത്തന്നെ സിനിമ ചെയ്യണമെന്ന ആഗ്രഹം തോന്നിയെങ്കിലും ഒരു തുടക്കക്കാരിയായ ഞാന്‍ ചോദിക്കുന്നതെങ്ങനെ.

ഇങ്ങനൊരു കഥ എനിക്ക് തരില്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ, കഥയോടുള്ള എന്റെ ആകാംക്ഷയും കൗതുകവും തിരിച്ചറിഞ്ഞ് ഉണ്ണിസാര്‍ തന്നെ ചോദിച്ചു, ഈ കഥ കാവ്യക്ക് സിനിമയാക്കിക്കൂടെയെന്ന്. എനിക്കന്ന് 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇത് സിനിമയാക്കാനുള്ള ധൈര്യം കിട്ടിയത് സാര്‍ തന്ന പിന്തുണകൊണ്ട് മാത്രമാണ്. ആ കഥ ലഭിച്ചത് അനുഗ്രഹമായിട്ടാണ് കാണുന്നത്. സിനിമയാക്കിയപ്പോള്‍ കഥയോട് നീതി പുലര്‍ത്താനായി എന്നാണ് വിശ്വാസം. ഉണ്ണിസാര്‍ അച്ഛനുമായി ചര്‍ച്ച ചെയ്യാന്‍ വന്ന പ്രോജക്ട് നടന്നില്ലെങ്കിലും അന്നത്തെ കൂടിക്കാഴ്ച എന്റെ ആദ്യ സിനിമയ്ക്കുള്ള നിമിത്തമായെന്നും കാവ്യ അഭിമുഖത്തില്‍ പറഞ്ഞു.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago