വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച്ച ലഭിക്കും അച്ഛൻ മുരളീധരൻ !!

വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ്മി. ഇരു കണ്ണുകൾക്കും കാഴ്ച ഇല്ലങ്കിലും പാട്ട് മുഴുവനായും പഠിച്ച് മനോഹരമായി പാടുവാൻ വിജയല്ക്ഷമിക്ക് കഴിയും. ഇപ്പോൾ ഇതാ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരുപാടിയിൽ എത്തിയപ്പോൾ ഉള്ള വിശേഷനാണ് ആണ് വൈറലായി മാറുന്നത്. കണ്ണിന്റെ കാഴ്ചക്കയി എവിടെയെല്ലാം പോയി ട്രീക്മെന്റെ എടുത്തിരുന്നു എന്ന് കേട്ട് ഇപ്പോഴും അതിന് വേണ്ടി ശ്രമിക്കുന്നുണ്ടോ എന്നായിരുന്നു എംജിയുടെ ചോദ്യം.

വിജയ ലക്ഷ്മിയുടെ അച്ഛൻ മുർളീധരൻ ആണ് മറുപടി നൽകിയത്. അമേരിക്കയിൽ പോയി കാണിച്ചിരുന്നു അവിടെ നിന്നുമുള്ള മരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. നരമ്പിന്റെയും ബ്രയിന്റെയും കുഴപ്പം ആണെന്നാണ് പറഞ്ഞത്. മരുന്ന് കഴിച്ചപ്പോൾ അതെല്ലാം മാറിയിട്ടുണ്ട്. റെക്ടിനിയുടെ ഒരു പ്രശ്നമാണ് ഇപ്പോൾ ഉള്ളത്. അതിപ്പോൾ നമുക്ക് മാറ്റി വെക്കാം. ഇസ്രായിൽ അത് കണ്ടു പിടിച്ചിട്ടുണ്ട്. ആർറ്റിഫിക്ഷൽ ആയുള്ള റെക്ടിന. അടുത്ത കൊല്ലം അമേരിക്കയിലേക്ക് പോകണമെന്ന് വിചാരിച്ചിരിക്കുകയാണ്. എന്നും അച്ഛൻ മുരളീധരൻ പറയുന്നു. ഈ ലോകം ഇനി കാണണം സംഗീതത്തിലൂടെ ലോകം മനസിലാക്കുന്ന വിജി എന്ന് എംജി പറഞ്ഞപ്പോൾ ഒരു പ്രതീക്ഷ വന്നിട്ടുണ്ട് എന്നായിരുന്നു അച്ഛന്റെ മറുപടി.

പ്രതീക്ഷ അല്ല അത് സംഭവിക്കും എല്ലാം ദൈവത്തിൽ അർപ്പിച്ച് മുന്നോട്ട് പോകുകയാണ്. വെളിച്ചം എല്ലാം കാണാൻ ആകുന്നുണ്ട് എന്ന് ഇരുവരും പറയുന്നു. കാഴ്ച ശക്തി കിട്ടുമ്പോൾ ആരെയാണ് കാണണം എന്ന് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അച്ഛനെയും അമ്മയെയും പിന്നെ ഭഗവനേം ഗുരുക്കൻമ്മാരേം എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി. എല്ലാഴിപ്പോഴും അച്ഛനും അമ്മയും ആണ് താങ്ങും തണലുമായി മുന്നിൽ നിൽക്കുന്നത്. പരുപാടികൾക്ക് എല്ലാം ഇരുവരും വരാറുണ്ട്. അച്ഛനും അമ്മയും പാടുന്നവരാണ്. അങ്ങനെ എങ്കിൽ പാരമ്പര്യമായി മകൾക്കും സംഗീതം ലഭിച്ചതായിരിക്കും എന്നും എംജി പറയുന്നു. സംഗീതത്തിന്റെ കാര്യം എല്ലാം അച്ഛൻ ആണെങ്കിൽ മാറ്റ് കാര്യമാണ് എല്ലാം നോക്കുന്നത് അമ്മയാണ്. 20 കൊല്ലമായി ഇലൿട്രോണിക്സിന്റെ വർക്ക് ചെയ്തിരുന്ന മുരളീധരൻ പിന്നീട് മകളുടെ കൂടെ പരുപാടികൾക്ക് പോകുകയായിരുന്നു.

Rahul Kochu