വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി

നടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി, വരൻ തന്റെ ആത്മസുഹൃത്തായ രാഘവ്  നന്തകുമാർ. താരത്തിന്റെ വിവാഹ  ചടങ്ങിൽ അടുത്ത ബന്ധകളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്, അർച്ചന  കവി, രജീഷ വിജയനും, ഗായത്രി അശോക്,  രവീണ നായർ  തുടങ്ങിയ താരങ്ങളും ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. 2018 ൽ ജയരാജ് സംവിധനം ചെയ്യ്ത ഭയാനകം എന്ന ചിത്രത്തിലൂടെ ആയിരുന്നു വൈഷ്ണവി അഭിനയ മേഖലയിൽ എത്തിയത്.

ജൂൺ എന്ന ചിത്രത്തിൽ രജീഷ് വിജയന്റെ കൂട്ടുകാരി ആയി താരം മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ താരം പിന്നീട് ഗാനഗന്ധർവൻ, ജൂൺ, കേശു ഈ വീടിന്റെ നാഥൻ,ജന ഗണ  മന തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

സിനിമ മേഖലയിൽ മാത്രമല്ല താരം മോഡലിംഗ് രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ ആത്മസുഹൃത്തായ  രാഘവ് കഴിഞ്ഞ വര്ഷം നവംബറിൽ നടിയെ പ്രപ്പോസ് ചെയ്യ്തിരുന്നു, തന്റെ പ്രൊപോസൽ ചിത്രങ്ങൾ എല്ലാം തന്നെ അന്ന് സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു,

Suji