വാലിബൻ വിദേശത്തും ചർച്ചയാകും; ചിത്രം വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

സമീപകാലത്ത്, അതായത്   ഒടിയനും മരയ്ക്കാറിനും ശേഷം ആരാധകർ  വാലിബനോളം  ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമില്ല. ഒടിയനുശേഷം വന്ന മറ്റൊരു ചിത്രത്തിനും കിട്ടാത്ത ഹൈപ്പ് എന്തുകൊണ്ട് വാലിബന് കിട്ടുന്നു? രണ്ട് പേരുകളാണ് അതിനുള്ള ഉത്തരം, മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും. മലയാളം ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രത്തിന്റെ സംവിധായകൻ എന്നതാണ് ആവേശത്തിന്റെ പ്രധാന കാരണം. മോഹൻലാല്‍ വേറിട്ട ലുക്കിലാണ് ചിത്രത്തിലുണ്ടാകുക. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്‍സ് വിദേശത്ത് നേടിയിരിക്കുന്നത് ഫാര്‍സ് ഫിലിംസാണ്. റൈറ്റ് റെക്കോര്‍ഡ് തുകയ്‍ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. എത്രയാണ് തുക എന്ന് വെളിപ്പെടുത്തിയിട്ടില്ല. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ജനുവരി 25ന് ആണ് റിലീസ് ചെയ്യുക.  ഒടിയന്‌റെ പാളിപ്പോയ കണ്‍ക്കെട്ട് വിദ്യയില്‍ താടിയിലേക്കും പിന്നെ തകര്‍ച്ചയിലേക്കും കൂപ്പുകുത്തിയ മോഹന്‍ലാലിന്‌റെ 5 വര്‍ഷങ്ങള്‍, ഇതിനിടയില്‍ ദൃശ്യ 2വും ലൂസിഫറും മാത്രമാണ് കുറച്ചെങ്കിലും  മോഹൻലാൽ എന്ന നടനെ  പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കിയത്. ആറാട്ടും മോൺസ്റ്ററും അലോനുമൊന്നും പ്രതീക്ഷ നല്‍കിയില്ല. ഇതിനെല്ലാം കാരണമായി വിലയിരുത്തപ്പെടുന്നതാകട്ടെ സിനിമകൽ  തിരഞ്ഞെടുക്കുന്നിലെ പാളിച്ചകള്‍ക്കൊപ്പം ഒടിയനില്‍ തുടങ്ങിയ ചില ട്രാൻസ്ഫോർമേഷൻ പ്രശ്നങ്ങളുമാണ് . ദൃശ്യം പോലുള്ള മികച്ച ഹിറ്റ് സമ്മാനിച്ച ജീത്തു ജോസഫിന്‌റെ ട്വൽത്ത് മാനിലെ പോലീസ് വേഷത്തിനുപോലും മോഹന്‍ലാലിനെ താടിയെടുപ്പിക്കാനായില്ലെന്നത് ആ  സംശയങ്ങള്‍ ശക്തമാക്കി. ഇതിനെല്ലാമുള്ള മറുപടിയായിരിക്കും മോഹന്‍ലാലിന് വാലിബന്‍ എന്ന് തന്നെ ആണ് ആരാധകരും പ്രതീക്ഷിക്കുന്നത് .

കൈയില്‍ കിട്ടുന്നത് താരമായാലും നടനായാലും എല്‍ജെപി സ്‌കൂള്‍ ഓഫ് ആക്ടിങ്ങിലേക്ക് മാറ്റപ്പെടുമ്പോള്‍ അതിനൊരു പുതുമയുണ്ട്, പ്രതീക്ഷയുണ്ട്, ആസ്വാദനത്തിന്‌റെ വ്യത്യസ്തമായ തലമുണ്ട്. ആ സ്‌കൂളില്‍ നിന്നുള്ള മോഹന്‍ലാലിനെ കിട്ടിയത് മുതൽ പ്രേക്ഷകരും കാത്തിരിപ്പിലാണ് .  ഇന്ത്യന്‍ സിനിമ കണ്ട മികച്ച ചിത്രമായി മലൈക്കോട്ടൈ വാലിബന്‍ മാറുമെന്ന മോഹന്‍ലാലിന്‌റെ പ്രതീക്ഷയും അഭിമാനിക്കാവുന്ന ചിത്രമായി മാറട്ടെയെന്ന ലിജോയുടെ ആഗ്രഹവും ലാലേട്ടന്‌റെ ഇന്‍ട്രോ സീനില്‍ തീയേറ്റര്‍ കുലുങ്ങുമെന്ന ടിനു പാപ്പച്ചന്റെ സൂചനയും വാലിബന്‌റെ ഹൈപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ അമിത പ്രതീക്ഷാ ഭാരവുമായെത്തുന്ന എല്ലാ ചിത്രങ്ങള്‍ക്കുമുള്ള റിസ്‌ക് വാലിബന് കുറച്ച് കൂടുതലുമുണ്ട്. വാലിബന്‍ വര്‍ക്കായില്ലെങ്കില്‍ അത് മോഹന്‍ലാലിനും ലിജോയ്ക്കുമുണ്ടാകുന്ന വെറുമൊരു പരാജയം മാത്രമാകില്ല, മറിച്ച് തിരിച്ചുവരവ് സാധ്യമാകാത്ത വിധം മോഹന്‍ലാലിന്‌റെ പ്രതിഭ നഷ്ടപ്പെട്ടോയെന്ന ചര്‍ച്ചയുടെ തുടക്കം കൂടിയാകും.മോഹൻലാല്‍ നായകനായി റിലീസിനൊരുങ്ങിയ പുതിയ ചിത്രം നേരാണ്.

സംവിധാനം ജീത്തു ജോസഫാണ്. നേര് ഒരു കോര്‍ട് ഡ്രാമയായിരിക്കും. മോഹൻലാല്‍ നായകനായി വലിയ ഹൈപ്പില്ലാതെയെത്തുന്ന ചിത്രമായ നേരിന് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവടങ്ങളിലായി യഥാക്രമം ന്യൂ, അഭിലാഷ്, തൃശൂര്‍ തിയറ്ററുകളിലാണ് ഫാൻസ് ഷോ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്. മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’യും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം പ്രിറ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസിഫറിന്റെ രണ്ടാം ഫാഗമായ ഈമ്പുരാന്റെയും ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. അതോടൊപ്പം ജീത്തു ജോസഫ് ചിത്രമായ റാമിന്റെയും വർക്ക് നടക്കുന്നുണ്ട്. മമ്മൂട്ടി നായകനായെത്തിയ നന്പകൾ നേരഥ്