വന്ദനത്തിലെ ഗാഥയെ വീണ്ടും സ്‌ക്രീനില്‍ കാണാം!! മനംകവര്‍ന്ന നായിക തിരിച്ചെത്തുന്നത് ‘ഇബ്ബനി തബ്ബിട ഇലെയാലി’യിലൂടെ

Follow Us :

മലയാളിയുടെ ഓര്‍മ്മചെപ്പിലുള്ള നായികയാണ് ഗാഥ. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധക മനസ്സില്‍ ഇടം പിടിച്ച പുതുമുഖനായിക. ഓര്‍മ്മ കൃത്യമാവണണെങ്കില്‍ മൂന്ന് പതിറ്റാണ്ട് പുറകിലേക്ക് നോക്കണം. 1989ലിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം ‘വന്ദനം’ സിനിമയിലെ നായിക. മലയാളി മനസ്സില്‍ ഇന്നും നോവ് പടര്‍ത്തുന്ന ക്ലൈമാക്‌സായിരുന്നു വന്ദനം. നായികയും നായകനും കണ്ടുമുട്ടാതെ പിരിയുന്ന അവസ്ഥ.

ഗിരിജ ഷെട്ടാര്‍ എന്ന പുതുമുഖ താരമാണ് മലയാളി മനസ്സില്‍ ചേക്കേറിയ ആ നായിക. പിന്നീട് ഗീതാഞ്ജലിയിലും താരമെത്തി. പിന്നെയൊരു ചിത്രത്തിലും ഗിരിജയെ കണ്ടില്ല. ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തെന്നിന്ത്യ കാത്തിരുന്ന ഗിരിജ തിരിച്ചെത്തുകയാണ് വീണ്ടും വെള്ളിത്തിരയിലേക്ക്.

നവാഗതനായ ചന്ദ്രജിത്ത് ബെളിയപ്പ സംവിധാനം ചെയ്യുന്ന ചിത്രം ‘ഇബ്ബനി തബ്ബിട ഇലെയാലി’ എന്ന ചിത്രത്തിലൂടെയാണ് ഗിരിജ തിരിച്ചെത്തുന്നത്. രക്ഷിത് ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടിയും ഗായികയുമായ അങ്കിത അമരുമാണ് ‘ഇബ്ബനി തബ്ബിട ഇലെയാലി’യിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അതേസമയം, നടിയുടെ വേഷം എന്താണ് എന്ന് പുറത്തുവന്നിട്ടില്ല. എന്തായാലും ഗിരിജയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകലോകം.
ഉടന്‍ തന്നെ ഗിരിജ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
വാലന്റൈന്‍സ് ഡേയോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.