ആൺകുട്ടികൾ ഒരിക്കലും അമ്മയുടെ മറ്റൊരു ബന്ധത്തിന് സമ്മതിക്കില്ലെന്ന് വനിത വിജയകുമാർ

തമിഴ് നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാറർ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. വനിത വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് താരത്തിന്റ മൂന്ന് വിവാഹമോചനങ്ങളാണ്. 2000 ൽ നടൻ ആകാശുമായിട്ടായിരുന്നു വനിതയുടെ ആദ്യ വിവാഹം നടന്നത്. ഈ ബന്ധം പിരിഞ്ഞതിന് ശേഷം 2007 ൽ ആനന്ദ് രാജ് എന്ന ബിസിനസ്‌കാരനെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും വേർപിരിയുകയായിരുന്നു.

മൂന്നമത്തെ വിവാഹം പീറ്റർ പോളുമായിട്ടായിരുന്നു.ഒരു വർഷത്തിനുള്ളിൽ ഇതും വേർപിരിഞ്ഞു. ആദ്യ രണ്ട് വിവാഹത്തിലുമായി വനിതയ്ക്ക് മൂന്ന് മക്കളുമുണ്ട്.ശ്രീഹരി, ജോവിക, ജയനിത എന്നിവരാണ് വനിതയുടെ മൂന്ന് മക്കൾ. മകൻ ശ്രീഹരി അമ്മയായ വനിതയിൽ നിന്ന് അകന്നാണ് കഴിയുന്നത്.തന്റെ വിവാഹ മോചനങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് വനിത ഇപ്പോൾ.

കല്യാണവും ലിവ് ഇൻ റിലേഷൻഷിപ്പും ഒരു പോലെ അല്ലെന്ന് പറയുകയാണ് താരം. നിങ്ങൾക്ക് ആൺകുട്ടികളുണ്ടെങ്കിൽ ഒരിക്കലും മറ്റൊരു ബന്ധത്തിലേക്ക് പോവാൻ സാധിക്കില്ല. ഒരു ആൺകുട്ടിയും അത് സമ്മതിക്കില്ല. ആൺകുട്ടികൾ സെൽഫിഷ് ആണെന്നും ആൺകുട്ടികൾ അവരുടെ അമ്മയെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും അവരുടെ ലോകം അമ്മയായിരിക്കും എന്നാണ് വനിത പറയുന്നത്

Aiswarya Aishu