ഭർത്താവ് മരിച്ചിട്ട് നാളുകൾ മാത്രം ; വീണ്ടും വിവാഹത്തിനൊരുങ്ങി വനിത ?

Follow Us :

വിവാദങ്ങൾ സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ച് പാടിയിട്ടുള്ള താരമാണ് നടൻ വിജയകുമാറിന്റെ മകൾ വനിതാ വിജയകുമാർ. തന്റെ വിവാഹ വർത്തകളിലൂടെയാണ് താരം മാധ്യമശ്രദ്ധ പിടിച്ച് പറ്റിയിരുന്നത്. മൂന്ന് വിവാഹബന്ധവും പരാജയപ്പെട്ട വനിതാ ഇപ്പോൾ നാലാമതൊരു വിവാഹത്തിന് ഒരുങ്ങുന്നതായുള്ള സൂചനകളാണ് പുറത്ത് വരുന്നത്. തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് താരം വീണ്ടും വിവാഹിതയാകാൻ ആഗ്രഹിക്കുന്നതായി വിവരം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

‘ദൈവത്തിന്റെ കൃപയാൽ തനിക്കാരെയും സ്നേഹിക്കാം. അങ്ങനെ സംഭവിച്ചാൽ ഉചിതമായ തീരുമാനം എടുക്കും.’ എന്നായിരുന്നു വനിത മാധ്യമങ്ങളോട് പറഞ്ഞത്. നാലാം വിവാഹത്തിന് തയ്യാറാണെന്നാണോ വനിത വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ നടിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. വനിതയുടെ മൂന്നാം ഭർത്താവ് പീറ്റർ പോൾ കഴിഞ്ഞിടയ്ക്കായിരുന്നു മരണപ്പെട്ടത്. പീറ്റർ മരണപ്പെട്ട് ഒരു വർഷം പോലും തികയുന്നതിനു മുൻപ് താരം ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതിൽ ആരാധകർ ഒട്ടും സന്തുഷ്ടരല്ല.

2000 ത്തിയിരുന്നു വനിതയുടെ ആദ്യ വിവാഹം. നടൻ ആകാശിനെയാണ് അന്ന് വനിത ഭർത്താവാക്കിയത്. എന്നാൽ ഈ വിവാഹം ബന്ധത്തിൽ പ്രശ്നങ്ങളായി. ഇരുവരും ബന്ധം അവസാനിപ്പിച്ചു. 2007 ൽ അനന്ദ് രാജ് എന്ന ബിസിനസ്കാരനെ വനിത വിവാഹം ചെയ്തു. എന്നാൽ ഇതും വേർപിരിയലിൽ അവസാനിക്കുകയായിരുന്നു. ഇതിനിടെ റോബർട്ട് എന്ന കൊറിയോ​ഗ്രാഫറുമായി നടിക്ക് പ്രണയമായി. ഈ ബന്ധം ബ്രേക്കപ്പായ ശേഷമാണ് പീറ്റർ പോളിനെ വനിത വിവാഹം ചെയ്യുന്നത്.