അലുവയും മത്തിക്കറിയും പോലെ!!! സുരാജോ ബിജു മേനോനോ ചെയ്യേണ്ടിയിരുന്ന വേഷം

പ്രണയങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ച ചിത്രമാണ് പ്രണയവിലാസം. പണയ വിലാസം പ്രണയത്തിന്റെ യാത്രയാണ്. പുതിയ കാലത്തിലെയും പഴയ കാലത്തിലെയും പ്രണയത്തിന്റെ എല്ലാമൊരു യാത്ര. അര്‍ജുന്‍ അശോകനും അനശ്വര രാജേന്ദ്രനും വീണ്ടും ഒണ്ണിച്ച ചിത്രം കൂടിയാണ്…

പ്രണയങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ച ചിത്രമാണ് പ്രണയവിലാസം. പണയ വിലാസം പ്രണയത്തിന്റെ യാത്രയാണ്. പുതിയ കാലത്തിലെയും പഴയ കാലത്തിലെയും പ്രണയത്തിന്റെ എല്ലാമൊരു യാത്ര. അര്‍ജുന്‍ അശോകനും അനശ്വര രാജേന്ദ്രനും വീണ്ടും ഒണ്ണിച്ച ചിത്രം കൂടിയാണ് പ്രണയ വിലാസം. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്.

അര്‍ജുന്‍ അശോകനും മമിത ബൈജുവും തമ്മിലെ പ്രണയവും അവരുടെ കെമിസ്ട്രിയും സ്‌ക്രീനില്‍ കാണാനും ഗംഭീരമാണ്. അനശ്വര – ഹക്കീം ഷാ ജോഡികളാണ് രണ്ടാം പകുതിയിലെ താരങ്ങള്‍.

ശ്രീധന്യ, മിയ, മനോജ് കെ.യു.വും അവരവരുടെ റോളുകളില്‍ തിളങ്ങി. ഫെബ്രുവരി 17 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. തീയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം മാത്രമാണ് ചിത്രം നേടിയത്.

ചിത്രത്തിലെ ഒരു മിസ്‌കാസ്റ്റ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഫൈസല്‍ കുറ്റ്യാടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഫൈസലിന്റെ വിമര്‍ശനം. മിയയും മനോജ് കെ.യുവും തമ്മിലുള്ള കോമ്പിനേഷനെ വിമര്‍ശിക്കുകയാണ് ഫൈസല്‍.

അലുവയും മത്തിക്കറിയും പോലുള്ളൊരു കൊമ്പിനേഷന്‍…
#പ്രണയവിലാസം ഈയിടെയാണ് കണ്ടത്.
Suraj Venjaramoodu ഓ ബിജു മേനോനോ ചെയ്യേണ്ടിയിരുന്ന ഒരു വേഷം എന്തിനാണ് ഇങ്ങേര്‍ക്ക് കൊടുത്തത് എന്നാണ് മനസ്സിലാകാത്തത്.!
മിയയുടെ കഥാപാത്രത്തിന്റ പഴയ കാമുകനായി വരുന്ന ഇദ്ദേഹം ഏതാണെന്നറിയാമോ..?

ഈ അടുത്ത് കണ്ട സിനിമകളിലെ ഏറ്റവും വലിയ മിസ്സ് കാസ്റ്റിംഗ്… എന്നു പറഞ്ഞാണ് ഫൈസലിന്റെ കുറിപ്പ്.