Film News

കോടികൾ തന്നാലും സാമന്തയെ വേദനിപ്പിക്കാനില്ല; വമ്പൻ ഓഫർ വേണ്ടെന്ന് വച്ച് യുവനടി

നാഗചൈതന്യയുടെ കൂടെ അഭിനയിക്കാനുള്ള ഓഫർ തള്ളി നടി വരലക്ഷ്മി. വരലക്ഷ്മിയും സാമന്തയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇതോടെ നാഗ ചൈതന്യയുടെ സിനിമയിൽ അഭിനയിക്കാൻ ചാൻസ് വന്നപ്പോൾ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു വരലക്ഷ്മി. പുതിയ സിനിമയിൽ അഭിനയിക്കാൻ കോടികൾ ഓഫർ വന്നിട്ടുണ്ട്. എന്നാൽ എന്ത് പറഞ്ഞാലും തനിക്ക് ആ സിനിമ വേണ്ടെന്നുള്ള നിലപാടിലാണ് താരം.

എന്നാൽ, ഈ റിപ്പോർട്ടുകൾ എത്രമാത്രം സത്യമാണെന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ആഴ്ച താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്ന് താരം മാറിനിൽക്കുമോ എന്നതും വ്യക്തമല്ല. നടി സാമന്തയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ ശേഷവും നാഗചൈതന്യ സിനിമകളിൽ സജീവമാണ്. ഇതിനിടെ ബോളിവുഡിൽ താരം അഭിനയിച്ചു.

Ajay Soni