വിവാഹം കഴിഞ്ഞാൽ ജീവിതം മനോഹരമായിരിക്കും ! ആരുടെയൊക്കെ എന്നുള്ള ചോദ്യത്തിന് മറുപടിയുമായി; വര ലക്ഷ്മി 

Follow Us :

നടി വരലക്ഷ്മി ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും പകർത്തിയ ഒരു ഇൻസ്റ്റഗ്രാം  റീലാണ്  സോഷ്യൽ മീഡിയയിൽ  ഇപ്പോൾ ശ്രദ്ധ നേടിയെടുക്കുന്നത്. വിവാഹം ചെയ്താൽ ജീവിതം നന്നാവുമെന്ന് പറഞ്ഞാണ് വരലക്ഷ്മിയുടെ ഈ ഒരു ഫൺ വീഡിയോ ആരംഭിക്കുന്നത്.കല്യാണം കഴിഞ്ഞാല്‍ ജീവിതം മനോഹരമായിരിക്കുമെന്ന് വരലക്ഷ്മി പറയുമ്പോള്‍ ആരുടെ എന്ന ചോദ്യം വരുന്നു. അപ്പോൾ അതിന് മറുപടിയായി ഫോട്ടോഗ്രാഫേഴ്‌സ്, വീഡിയോഗ്രാഫേഴ്‌സ്, സാരി ഡ്രേപ്പിസ്റ്റ്‌സ്, മണ്ഡപത്തിന്റെ ആളുകള്‍, ഡെക്കറേഷന്‍ ചെയ്യുന്നവര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, കാറ്ററിങുകാര്‍ ഇവര്‍ എല്ലാവരുടെയും ജീവിതം വളരെ നന്നാവും

അതുകൊണ്ട് ദയവ് ചെയ്ത് വിവാഹം ചെയ്യൂ എന്നാണ് വരലക്ഷ്മി ഈ വീഡിയോയിലൂടെ  പറയുന്നത്. തീര്‍ത്തുമൊരു ഫണ്‍ വീഡിയോ ആണെന്നും  ഈ വീഡിയോ പങ്കിട്ട് കൊണ്ട് നടി പറയുന്നുണ്ട്. ഈ റീൽ ക്ലിക്കായതോടെ ആരാധകരും വരലക്ഷ്മിക്കൊപ്പം കൂടി വീഡിയോയ്ക്ക് കീഴിൽ  കമന്റുകൾ കുറിക്കുകയാണ്. കല്യാണം കഴിക്കുമ്പോള്‍ ഇത്രയും ആളുകളുടെ ജീവിതം രക്ഷപ്പെടും. പക്ഷെ ഡൈവോഴ്‌സ് ചെയ്യുമ്പോള്‍ രക്ഷപ്പെടുന്നത് ഒരേ ഒരാള്‍ മാത്രമായിരിക്കും. വക്കീല്‍ എന്നാണ് ഈ ഒരു റീലിന് ചിലർ മറുപടിയായി കുറിച്ചത്.

കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി ആദ്യമായി  അഭിനയിച്ചത് അതിന്  ശേഷമാണ് വരലക്ഷ്മി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി . അടുത്തിടെയാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം വരലക്ഷ്മി ആരാധകരെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും പിന്നാലെ നടി സോഷ്യൽ മീഡിയ അകൗണ്ടിലൂടെ പങ്കിട്ടു. നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ പ്രതിശ്രുത വരൻ. മുംബെെയിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്.