ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

Follow Us :

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ പലരെയും വിവാഹത്തിന് നേരിട്ട് പോയി ക്ഷണിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മെഹന്തി, സംഗീത് തുടങ്ങി ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവിലാണ് മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മിയും വരൻ നിക്കോളയും വിവാഹിതരാവുന്നത്. നിരവധി സിനിമാ താരങ്ങളാണ് വധൂ വരന്മാരെ ആശംസിക്കാനും അനുഗ്രഹിക്കാനുമായെത്തിയത്. മെഹന്തി, സംഗീത് ആഘോഷങ്ങളുടെ വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലുമാണ്. പ്രമുഖ നടന്‍ ശരത്കുമാറിന്റെ മകള്‍ കൂടിയായ വരലക്ഷ്മിയുടെ വിവാഹത്തെ കുറിച്ചും പ്രണയബന്ധങ്ങളെ പറ്റിയുമൊക്കെ മുന്‍പ് പലപ്പോഴും കഥകള്‍ പ്രചരിച്ചിരുന്നു. വരലക്ഷ്മിയുടെ വിവാഹാഘോഷങ്ങൾ നടക്കുന്നതിനിടെ വരലക്ഷ്മിയെ കുറിച്ചുള്ള മറ്റ് ചില കഥകള്‍ കൂടി പ്രചരിക്കുകയാണ് ഇപ്പോൾ. മുന്‍പ് തമിഴ് നടന്‍ വിശാലിന്റെ പേരിനൊപ്പം നിരവധി ഗോസിപ്പുകള്‍ നടിയുടെ പേരില്‍ ഉയര്‍ന്ന് വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശാലും വരലക്ഷ്മിയും ഡേറ്റിംഗിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നു തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇതേക്കുറിച്ച് താരങ്ങളും ചില സൂചന നല്‍കിയിരുന്നു. എന്നാല്‍ തങ്ങളെ പറ്റി പ്രചരിക്കുന്നതൊക്കെ വെറും ഊഹാപോഹങ്ങളാണെന്നും തങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും നടി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. തങ്ങള്‍ എല്ലാ കാര്യങ്ങളും പരസ്പ്പരം പങ്കുവെക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണെന്നാണ് താരപുത്രി പറഞ്ഞിരുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സമയത്താണ് ഇഷ്ടത്തിലാവുന്നത്. പ്രണയം ശക്തമായതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്കും എത്തി. ഏകദേശം ഏഴ് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചിരുന്നെങ്കിലും പിന്നീട് ഇവർ വേര്‍പിരിയുകയായിരുന്നു. ഇതിന് കാരണം വരലക്ഷ്മിയുടെ പിതാവ് കൂടിയായ നടന്‍ ശരത്കുമാര്‍ ആണെന്നാണ് കഥകള്‍ പ്രചരിച്ചത്. വിശാലും വരലക്ഷ്മിയും പ്രണയത്തിലായിരുന്ന കാലത്ത് ശരത്കുമാറുമായി വിശാല്‍ വഴക്കിലായിരുന്നു. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങളും വാക്ക് തര്‍ക്കങ്ങളും ഉണ്ടായിരുന്നു. നടികര്‍ സംഘം എന്ന സംഘടനയുമായി ബന്ധപ്പെട്ടായിരുന്നു താരങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടായത്. ഇക്കാലത്ത് അച്ഛനുമായിട്ട് വരല്ഷ്മിയും അകല്‍ച്ചയിലായിരുന്നു. എന്നാല്‍ പിന്നീട് വരലക്ഷ്മിയും വിശാലും വേര്‍പിരിയുകയാണ് ചെയ്തത്. ശേഷം നടി പിതാവായ ശരത്കുമാറുമായിട്ടുള്ള പ്രശ്‌നം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനിടെ വിശാലുമായിട്ടുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് താരപുത്രി വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

അന്ന് ട്വിറ്ററിലൂടെയായിരുന്നു വരലക്ഷ്മിയുടെ പ്രതികരണം. ‘ബ്രേക്കപ്പിന് പുതിയൊരു നിയമം വന്നുവെന്നും ഒരാള്‍ തന്റെ ഏഴ് വര്‍ഷത്തെ പ്രണയ ബന്ധം അവസാനിപ്പിച്ചത് അദ്ദേഹത്തിന്റെ മാനേജര്‍ വഴിയാണ്. ലോകം എവിടെയാണ് വന്ന് നില്‍ക്കുന്നത്. ഇവിടെ എവിടെയാണ് പ്രണയമെന്നാണ്’ നടി അന്ന് ട്വീറ്റിലൂടെ പറഞ്ഞത്. വരലക്ഷ്മിയുടെ ഈ പോസ്റ്റ് അന്ന് വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായി. ഇതിന് പിന്നാലെയാണ് താനിനി വിവാഹിതയാകില്ലെന്ന തീരുമാനത്തിലേക്കും നടി എത്തുന്നത്. വിവാഹം എന്നതിനെക്കാളും അഭിനേത്രിയായി സിനിമയില്‍ തുടരാമെന്ന തീരുമാനത്തിലേക്ക് വരലക്ഷ്മി എത്തുകയായിരുന്നു. വരലക്ഷ്മി മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി പല ഭാഷകളിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടി കൂടിയാണ്. എന്നാല്‍ പക്ഷെ ഏറെ കാലമായി സുഹൃത്തായിരുന്ന നിക്കോളയുമായി തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് പറഞ്ഞാണ് നടി കുറച്ചു നാൾ മുൻപ് രംഗത്ത് വരുന്നത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടക്കുന്നത്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. മുംബൈ സ്വദേശിയും ആര്‍ട്ട് ഗാലറിസ്റ്റുമാണ് വരലക്ഷ്മിയുടെ വരന്‍ നിക്കോള സച്ച്ദേവ് .നിക്കോള സചിദേവിന്റെ രണ്ടാം വിവാഹമാണ് വരലക്ഷ്മിയുമായിട്ട് ഉള്ളത്.

കവിത സച്‌ദേവുമായായിരുന്നു നിക്കോളായുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിലെ മകളായ കാഷ വരലക്ഷ്മിയുടെ വിവാഹനിശ്ചയ ചടങ്ങിൽ സാരി ചുറ്റി സുന്ദരിയായി പങ്കെടുത്തിരുന്നു. ഇരുവരും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. ക്യൂട്ടി പൈ എന്നാണ് വരലക്ഷ്മി നിക്കോളായിയുടെ മകളെ വിശേഷിപ്പിക്കാറുള്ളത്. 16 വയസുകാരിയായ കാഷ സമ്മാനങ്ങൾ വാരിക്കൂട്ടിയ പവർലിഫ്റ്റിങ് ചാമ്പ്യനാണ്. വിവാഹം തായ്‌ലൻഡിൽ വെച്ചാണ് നടക്കുകയെന്നാണ് റിപ്പോർറ്റുകൾ. ഇതിന് ശേഷം ചെന്നൈയിൽ വിവാഹ സൽക്കാരവും നടക്കും. വരലക്ഷ്മിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും ഭാവി ഭർത്താവ് നിക്കോളായ് വരലക്ഷ്മിയേക്കാൾ സമ്പന്നനാണ്. നിക്കോളായിയുടെ മാത്രം ആസ്തി 85 കോടിയോളം വരുമെന്നാണ് റിപ്പോർട്ട്. അതേസമയം 46കാരനായ വിശാൽ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.