Film News

ധ്യാൻ ,പ്രണവ് മത്സരിച്ചഭിനയിച്ച ‘വർഷങ്ങൾക്ക് ശേഷം ‘ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ മത്സരിച്ചഭിനയിച്ച പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷം , ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ചിത്രത്തിലെ ധ്യാനിന്റെ മേക്കോവർ ആണ് ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ് തന്നെ, അതുപോലെ പ്രണവിന്റെ അഭിനയവും. ഈ ചിത്രം ധ്യാനിന്റെ ഒരുഗംഭീര തിരിച്ചുവരവ് എന്ന് തന്നെ പറയുമെന്ന് ട്രയിലർ  കണ്ട ആരാധകർ പറയുന്നു

ചേട്ടൻ അനിയനെ കൊണ്ട് നന്നായി പണിയെടുപ്പിച്ചു എന്നും പ്രേക്ഷകർ പറയുന്നു, മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു, ചിത്രം ഏപ്രിൽ 11 നെ തീയറ്ററുകളിൽ എത്തുന്നു. വീണ്ടുമൊരു വിനീത് മാജിക്ക് പ്രേക്ഷകർക്ക് കാണാം എന്നാണ് ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിക്കുന്നത്

Suji