വിനീത് ശ്രീനിവാസന്റെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ തിയ്യേറ്ററിലേക്ക്. ധ്യാനിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ സന്തോഷം നടനും സംവിധായകനുമായ വിനീത് പങ്കുവച്ചത്. 40 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ആത്മാര്‍ത്ഥതയുള്ള ഒരു സംഘം സിനിമാപ്രവര്‍ത്തകര്‍ ഒപ്പമുള്ളതുകൊണ്ടാണ് ചിത്രം ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് വിനീത് പറയുന്നു.
ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനമായ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് ചിത്രത്തിന് പാക്കപ്പ് പറഞ്ഞതെന്നും വിനീത് പറയുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം’ഹൃദയ’ത്തിന് ശേഷം കല്യാണിയും പ്രണവും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ്.
ചിത്രത്തില്‍ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, നീരജ് മാധവ്, നീതാ പിള്ള, അര്ജുന് ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷത്തെ വിഷു റിലീസ് ആയി 2024 ഏപ്രിലില്‍ ചിത്രം തിയ്യേറ്ററിലേക്ക് എത്തും.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…