‘വര്‍ഷങ്ങള്‍ക്ക് ശേഷം’ തീയേറ്ററിലേയ്ക്ക്!!! പുലര്‍ച്ചെ രണ്ട് മണിക്ക് പാക്കപ്പ് പറഞ്ഞ് വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്റെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ തിയ്യേറ്ററിലേക്ക്. ധ്യാനിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ സന്തോഷം നടനും സംവിധായകനുമായ വിനീത് പങ്കുവച്ചത്. 40 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ആത്മാര്‍ത്ഥതയുള്ള ഒരു സംഘം സിനിമാപ്രവര്‍ത്തകര്‍ ഒപ്പമുള്ളതുകൊണ്ടാണ് ചിത്രം ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് വിനീത് പറയുന്നു.

ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനമായ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് ചിത്രത്തിന് പാക്കപ്പ് പറഞ്ഞതെന്നും വിനീത് പറയുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം’ഹൃദയ’ത്തിന് ശേഷം കല്യാണിയും പ്രണവും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ്.

ചിത്രത്തില്‍ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷത്തെ വിഷു റിലീസ് ആയി 2024 ഏപ്രിലില്‍ ചിത്രം തിയ്യേറ്ററിലേക്ക് എത്തും.