Categories: Film News

പുയ്യാപ്പള തക്കാരത്തിന്… ‘വയസ്സെത്രയായി മുപ്പത്തി’ യിലെ ഗാനം പുറത്തുവിട്ടു

മലയാളികള്‍ക്ക് പുതിയ ഹിറ്റ് സമ്മാനിക്കാനൊരുങ്ങി വിനീത് ശ്രീനിവാസന്‍. നോലിമിറ്റ് ഫിലിംസിന്റെ ബാനറില്‍ അജയന്‍ ഇ നിര്‍മിച്ച് പപ്പന്‍ ടി നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘വയസ്സെത്രയായി മുപ്പത്തി…’ എന്ന ചിത്രത്തിലാണ് വിനീത് ശ്രീനിവാസന്‍ ആലപിച്ച പുതിയ ഗാനം. പീസ് എന്ന ചിത്രം സംവിധാനം ചെയ്ത സന്‍ഫീര്‍ കെ, സംഗീത സംവിധാന- ഗാന രചനാ രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സരിഗമ തങ്ങളുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഷിജു യു സി- ഫൈസല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ഉത്തര മലബാര്‍ കേന്ദ്രീകരിച്ചൊരു കുടുംബ ചിത്രമായിരിക്കും ‘വയസ്സെത്രയായി? മുപ്പത്തി…’എന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. പ്രശാന്ത് മുരളി നായകനാകുന്ന ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളിലെത്തും. പ്രശാന്ത് മുരളിയോടൊപ്പം, ചിത്ര നായര്‍, ഷിജു യു സി, സാവിത്രി ശ്രീധരന്‍, രമ്യ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, മഞ്ജു പത്രോസ്, ഉണ്ണിരാജ, അരിസ്റ്റോ സുരേഷ്, യു സി നാരായണി, ജയകുമാര്‍, നിര്‍മല്‍ പാലാഴി, പ്രദീപ് ബാലന്‍, തുടങ്ങി നിരവധി പേരും അണിനിരക്കുന്നു. ഷമീര്‍ ജിബ്രാന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സിബു സുകുമാരന്‍ സന്‍ഫീര്‍ എന്നിവരാണ്. വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രവും സന്‍ഫീറും. ഫസ്റ്റ് ലവ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. പിആര്‍ഒ എം കെ ഷെജിന്‍.

Ajay

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

36 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

38 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

50 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

58 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago