വാഴപിണ്ടിയും വാഴിപിണ്ടി ജ്യൂസ് ഇങ്ങനെയുള്ളവർക്ക് നല്ലതാണ്, പൃഥ്വിരാജിനും ആഷിക്ക് അബുവിനും നിർദ്ദേശവുമായി സിദ്ധിഖ് എം.എൽ.എ

സീനിയർ  കോൺഗ്രസ് നേതാവും അതെ പോലെ തന്നെ കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ധിഖ് മലയാളത്തിന്റെ പ്രിയ യുവ നടൻ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും വാരിയംകുന്നൻ എന്ന ചിത്രത്തിൽ നിന്നും പിന്മാറിയതിനെതിരെ വളരെ രൂക്ഷമായി  വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തന്റേതായ ശക്തമായ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം തുറന്ന് പറയുന്നത്.

variyamkunnan1

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം  ഇങ്ങനെയാണ്……

”വാഴപ്പിണ്ടി കഴിക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാമെന്നും. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ആഷിഖ് അബുവിനും ഈ ജ്യൂസ് നിര്‍ദേശിക്കുന്നു” എന്നാണ് സിദ്ദിഖ് വളരെ വ്യക്തമായി തന്നെ കുറിച്ചിരിക്കുന്നത്.

MLA T. Siddique1

ആഷിഖ് അബുവും അതെ പോലെ തന്നെ പൃഥ്വിരാജും നിർമ്മാതാക്കളുടെ വളരെ വ്യത്യസ്ത അഭിപ്രായത്തെ തുടർന്നാണ് ഈ ചിത്രത്തിൽ നിന്നും പിന്മാറിയത്.അതെ പോലെ ഈ ചിത്രം പ്രഖ്യാപിച്ചത് 2020  ജൂണിലാണ്.ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ ഈ ചിത്രം പ്രഖ്യാപിച്ചതിന് ശേഷം ആഷിഖ് അബുവും നടൻ പൃഥ്വിരാജിനുമെതിരെ ഏറ്റവും  രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു.അതും കൂടാതെ തന്നെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വളരെ സുപ്രധാന കഥാപാത്രമാകുന്ന മൂന്ന് ചിത്രങ്ങൾ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്‌തു.

MLA T. Siddique

വളരെ പ്രധാനമായും ഏറെ പ്രമുഖനായ പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍.അതെ പോലെ വളരെ പ്രമുഖ നാടകകൃത്തും മികച്ച സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, പ്രശസ്ത സംവിധായകൻ അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് ഏറ്റവും അടുത്തായി  പ്രഖ്യാപിക്കപ്പെട്ട പുതിയ ചിത്രങ്ങൾ.

Vishnu