മുകേഷ് പറയുന്നതില്‍ ഇരുപത്തിയഞ്ച് ശതമാനം മാത്രമേ സത്യമുള്ളു, തുറന്ന് പറഞ്ഞ് വാഴൂര്‍ ജോസ്

Follow Us :

വര്‍ഷങ്ങളായി സിനിമാ പിആര്‍ രംഗത്ത് ജോലി ചെയ്യുന്നയാളാണ് വാഴൂര്‍ ജോസ്. എല്ലാ നടീനടന്മാരുമായും അടുത്ത ബന്ധമാണ് വാഴൂര്‍ ജോസിനുള്ളത്. ഇപ്പോഴിതാ അദ്ദേഹം മുകേഷിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

വാഴൂര്‍ ജോസിന്റെ വാക്കുകള്‍,

മുകേഷ് വാ തുറന്നു കഴിഞ്ഞാല്‍ നര്‍മ്മത്തിലൂടെയുളള എന്തെങ്കിലും സംഭവങ്ങള്‍ വരും. മണിയന്‍പിളള രാജുവൊക്ക തല്‍സമയത്ത് പറയുന്നത് ചിരിക്കാന്‍ പറ്റുന്ന സംഭവങ്ങളായിരിക്കും. മേക്കപ്പ് തുടങ്ങികഴിഞ്ഞ് ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നത് വരെ മുകേഷിന് എന്തെങ്കിലും കഥകളുണ്ടാവും. കഥകള്‍ ഇങ്ങനെ വാരിവലിച്ച് പുളളി പറയും.


വാ അടങ്ങിയിരിക്കുകയേ ഇല്ല, ആള്‍ക്കാര്‍ക്ക് രസമായിരിക്കും. അതില്‍ ഒരു ഇരുപത്തഞ്ച് ശതമാനം സത്യവും, ബാക്കി പുളളി ഉണ്ടാക്കുന്നതുമായിരിക്കും. ഓള്‍ഡ് ജനറേഷന്‍ ന്യൂജനറേഷന്‍ എന്നൊന്നും നോക്കാറില്ല. പഴയ സംവിധായകരും പുതിയ സംവിധായകരുമെല്ലാം എന്നെ സമീപിക്കും. അവര്‍ക്ക് വേണ്ട ജോലികള്‍ ചെയ്യും. അതിനപ്പുറത്തേക്ക് കാലഘട്ടത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. സിനിമയ്ക്ക് പിന്നില്‍ നില്‍ക്കാനാണ് എന്നും താല്‍പര്യമെന്നും ഏതെങ്കിലും ചടങ്ങില്‍ ആരെങ്കിലും ഫോട്ടോ എടുത്താല്‍ ആയി. അല്ലാതെ ഫോട്ടോ എടുക്കാനായി നില്‍ക്കാറ് പോലുമില്ല.