സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഒരു താരത്തിന്റെ വിവാഹമോചന വാര്‍ത്തയാണ്. നടി വീണ നായര്‍ വിവാഹ മോചിതയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ നിറയുന്നത്. ഇതില്‍ താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ വീണ
കഴിഞ്ഞദിവസം പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.
ഇതിനിടെ വീണ പങ്കുവച്ച പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുകയാണ്. നെറ്റിയില്‍ സിന്ദൂരവും താലിയും അണിഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിയ്ക്കുന്നത്. ‘always happy’ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്കിയിരിയ്ക്കുന്നത്.
വിവാഹ മോചന വാര്‍ത്തയോട് വീണ സിംപോളിക്കായി പ്രതികരിച്ചതാണ് എന്നാണ് സോഷ്യല്‍ ലോകം പറയുന്നത്. അതേസമയം, വാര്‍ത്തകള്‍ സത്യമാണോ വ്യാജമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പോസ്റ്റിന് താഴെ വാര്‍ത്ത സത്യമാണോ ചേച്ചീ എന്ന് ചോദിച്ചുകൊണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. പക്ഷേ താരം ഒന്നും പ്രതികരിച്ചിട്ടില്ല. വീണയുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധക ലോകം.
നടി വീണ നായര്‍ വിവാഹ മോചിതയായി. മകനെ ഭര്‍ത്താവിന്റെ അടുത്താക്കി വീണ നാട്ടിലേക്ക് തിരിച്ചുവന്നു. ബിഗ്ഗ് ബോസില്‍ നടന്ന ചില സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് വേര്‍പിരിയല്‍, ആറ് മാസമായി താരം നാട്ടിലെത്തിയിട്ട് എന്നൊക്കെയാണ് പ്രചരിക്കുന്ന വിവാഹ മോചന വാര്‍ത്തകള്‍.
വീണയും ഭര്‍ത്താവ് ആര്‍ജെ അമനും സോഷ്യല്‍മീഡിയയില്‍ നിന്നും തങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോകള്‍ എല്ലാം ഡിലീറ്റ് ചെയ്തു എന്നും പറയപ്പെടുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ ഒന്നും തന്നെ പങ്കുവച്ചിട്ടില്ല.
മാത്രമല്ല, വീണ തന്റെ പേജില്‍ നിന്നും അമന് ഒപ്പമുള്ള ഫോട്ടോകള്‍ ഒന്നും ഡിലീറ്റ് ചെയ്തിട്ടുമില്ല. ഭര്‍ത്താവിനും മകനും ഒപ്പമുള്ള, അവരുടെ സന്തോഷ നിമിഷത്തില്‍ എടുത്ത ഫോട്ടോകള്‍ എല്ലാം ഇന്‍സ്റ്റഗ്രാമില്‍ തന്നെയുണ്ട്. പ്രചരിക്കുന്നത് വ്യാജവാര്ത്തയാവണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…