ഞാന്‍ ഹാപ്പിയാണ്!!! വിവാഹ മോചന വാര്‍ത്തയ്ക്കിടെ പുതിയ വീഡിയോയുമായി വീണ നായര്‍

സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഒരു താരത്തിന്റെ വിവാഹമോചന വാര്‍ത്തയാണ്. നടി വീണ നായര്‍ വിവാഹ മോചിതയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ നിറയുന്നത്. ഇതില്‍ താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ വീണ കഴിഞ്ഞദിവസം പങ്കുവച്ച പോസ്റ്റ്…

സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഒരു താരത്തിന്റെ വിവാഹമോചന വാര്‍ത്തയാണ്. നടി വീണ നായര്‍ വിവാഹ മോചിതയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ നിറയുന്നത്. ഇതില്‍ താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ വീണ
കഴിഞ്ഞദിവസം പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.

ഇതിനിടെ വീണ പങ്കുവച്ച പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുകയാണ്. നെറ്റിയില്‍ സിന്ദൂരവും താലിയും അണിഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിയ്ക്കുന്നത്. ‘always happy’ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്.

വിവാഹ മോചന വാര്‍ത്തയോട് വീണ സിംപോളിക്കായി പ്രതികരിച്ചതാണ് എന്നാണ് സോഷ്യല്‍ ലോകം പറയുന്നത്. അതേസമയം, വാര്‍ത്തകള്‍ സത്യമാണോ വ്യാജമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

പോസ്റ്റിന് താഴെ വാര്‍ത്ത സത്യമാണോ ചേച്ചീ എന്ന് ചോദിച്ചുകൊണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. പക്ഷേ താരം ഒന്നും പ്രതികരിച്ചിട്ടില്ല. വീണയുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധക ലോകം.

നടി വീണ നായര്‍ വിവാഹ മോചിതയായി. മകനെ ഭര്‍ത്താവിന്റെ അടുത്താക്കി വീണ നാട്ടിലേക്ക് തിരിച്ചുവന്നു. ബിഗ്ഗ് ബോസില്‍ നടന്ന ചില സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് വേര്‍പിരിയല്‍, ആറ് മാസമായി താരം നാട്ടിലെത്തിയിട്ട് എന്നൊക്കെയാണ് പ്രചരിക്കുന്ന വിവാഹ മോചന വാര്‍ത്തകള്‍.

വീണയും ഭര്‍ത്താവ് ആര്‍ജെ അമനും സോഷ്യല്‍മീഡിയയില്‍ നിന്നും തങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോകള്‍ എല്ലാം ഡിലീറ്റ് ചെയ്തു എന്നും പറയപ്പെടുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ ഒന്നും തന്നെ പങ്കുവച്ചിട്ടില്ല.

മാത്രമല്ല, വീണ തന്റെ പേജില്‍ നിന്നും അമന് ഒപ്പമുള്ള ഫോട്ടോകള്‍ ഒന്നും ഡിലീറ്റ് ചെയ്തിട്ടുമില്ല. ഭര്‍ത്താവിനും മകനും ഒപ്പമുള്ള, അവരുടെ സന്തോഷ നിമിഷത്തില്‍ എടുത്ത ഫോട്ടോകള്‍ എല്ലാം ഇന്‍സ്റ്റഗ്രാമില്‍ തന്നെയുണ്ട്. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാവണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

 

View this post on Instagram