തൃശൂരിലെ വെള്ളേപ്പവിശേഷം വിഷയമാക്കി പ്രവീൺ രാജ് ഒരുക്കുന്ന പുതിയ ചിത്രം വെള്ളേപ്പത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്. തൃശൂരിന്റെ പ്രാതൽ മധുരത്തിന്റെ കഥയുമായാണ് വെള്ളേപ്പം വരുന്നത്. മാധ്യമപ്രവർത്തകനും സിനിമ പ്രൊമോഷൻ രംഗത്തെ സജീവ സാന്നിദ്ധ്യവുമായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജീവൻ ലാൽ ആണ് കഥയും തിരക്കഥയും തയ്യാറാക്കുന്നത്. ടി എം റഫീഖ് നിർമ്മിക്കുന്ന ചിത്രത്തിന് തൊട്ടപ്പൻ എന്ന ചിത്രത്തിന് ശേഷം ലീല എൽ ഗിരീഷ് കുട്ടൻ സംഗീതമൊരുക്കുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ ആണ് ചിത്രത്തിലെ നായികാനായകന്മാർ. ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത് ഇറങ്ങിയിരിക്കുകയാണ്, ഇറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ഗാനത്തിന്റെ ടീസർ വിനീത് ശ്രീനിവാസൻ ആണ് ഗാനം പാടിയിരിക്കുന്നത്
അക്ഷയ് രാധാകൃഷ്ണൻ, നൂറിന് ഷെരീഫ് എന്നിവരെ കൂടാതെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. പതിനെട്ടാം പടി, ജൂൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൃശ്ശൂരും പ്രാന്തപ്രദേശങ്ങളിലുമായി ഒരുക്കുന്ന ചിത്രം അടുത്തവർഷം ആദ്യത്തോടെ പുറത്തിറങ്ങും. ഷാഹാബ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു. ലീല ഗിരീഷ് കുട്ടൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിക്കുന്നത് അജേഷ് ദാസനും, മനു മഞ്ജിത്തും ചേർന്നാണ്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…