യുവനടന്റെ കാര്‍ ബൈക്കിലിടിച്ച് യുവ സംവിധായകന് ദാരുണാന്ത്യം. തമിഴ് നടനും സംവിധായകനുമായ ശരണ്‍ രാജ് ആണ് മരണപ്പെട്ടത്. നടന് പളനിയപ്പന്റെ കാറും ശരണിന്റെ ബൈക്കും ഇടിച്ചാണ് അപകടം സംഭവിച്ചത്.
പ്രശസ്ത സംവിധായകന് വെട്രിമാരന്റെ അസിസ്റ്റന്റായിരുന്നു മരണപ്പെട്ട ശരണ്‍. വെട്രിമാരന്റെ ഹിറ്റ് ചിത്രം വട ചെന്നൈയിലും സഹസംവിധായകനായിരുന്നു. വട ചെന്നൈയിലും സിനിമയിലും അസുരനിലുമടക്കം ശരണ്‍ അഭിനയിച്ചിട്ടുണ്ട്.
ചെന്നൈയിലെ കെകെ നഗറില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് 29 കാരനായ ശരണിന്റെ ജീവന് അപകടം കവര്‍ന്നത്. ഗുരുതരമായ പരിക്കേറ്റ ശരണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടിരുന്നു.
അതേസമയം അപകടത്തിന് കാരണം പളനിയപ്പന്‍ മദ്യലഹരിയില്‍ കാര്‍ ഓടിച്ചതാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പളനിയപ്പന്റെ വൈദ്യ പരിശോധനയടക്കം കഴിഞ്ഞ ശേഷമാകും കൂടുതല്‍ നടപടിയുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…