മദ്യലഹരിയില്‍ യുവനടന്‍ ഓടിച്ച കാര്‍ ഇടിച്ച് വെട്രിമാരന്റെ അസിസ്റ്റന്റിന് ദാരുണാന്ത്യം!!

യുവനടന്റെ കാര്‍ ബൈക്കിലിടിച്ച് യുവ സംവിധായകന് ദാരുണാന്ത്യം. തമിഴ് നടനും സംവിധായകനുമായ ശരണ്‍ രാജ് ആണ് മരണപ്പെട്ടത്. നടന്‍ പളനിയപ്പന്റെ കാറും ശരണിന്റെ ബൈക്കും ഇടിച്ചാണ് അപകടം സംഭവിച്ചത്. പ്രശസ്ത സംവിധായകന്‍ വെട്രിമാരന്റെ അസിസ്റ്റന്റായിരുന്നു…

യുവനടന്റെ കാര്‍ ബൈക്കിലിടിച്ച് യുവ സംവിധായകന് ദാരുണാന്ത്യം. തമിഴ് നടനും സംവിധായകനുമായ ശരണ്‍ രാജ് ആണ് മരണപ്പെട്ടത്. നടന്‍ പളനിയപ്പന്റെ കാറും ശരണിന്റെ ബൈക്കും ഇടിച്ചാണ് അപകടം സംഭവിച്ചത്.

പ്രശസ്ത സംവിധായകന്‍ വെട്രിമാരന്റെ അസിസ്റ്റന്റായിരുന്നു മരണപ്പെട്ട ശരണ്‍. വെട്രിമാരന്റെ ഹിറ്റ് ചിത്രം വട ചെന്നൈയിലും സഹസംവിധായകനായിരുന്നു. വട ചെന്നൈയിലും സിനിമയിലും അസുരനിലുമടക്കം ശരണ്‍ അഭിനയിച്ചിട്ടുണ്ട്.

ചെന്നൈയിലെ കെകെ നഗറില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് 29 കാരനായ ശരണിന്റെ ജീവന്‍ അപകടം കവര്‍ന്നത്. ഗുരുതരമായ പരിക്കേറ്റ ശരണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടിരുന്നു.

അതേസമയം അപകടത്തിന് കാരണം പളനിയപ്പന്‍ മദ്യലഹരിയില്‍ കാര്‍ ഓടിച്ചതാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പളനിയപ്പന്റെ വൈദ്യ പരിശോധനയടക്കം കഴിഞ്ഞ ശേഷമാകും കൂടുതല്‍ നടപടിയുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.