മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഒരു സംഗീത സംവിധയകാൻ ആണ് വിദ്യ സാഗർ, താൻ സിനിമയിൽ പാടിപ്പിച്ച കുറച്ചു താരങ്ങളെ കുറിച്ചും മുൻപ് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മോഹൻലാൽ, ഇന്നസെന്റ്, ബിജുമേനോൻ തുടങ്ങിയ താരങ്ങളെ വെച്ചുകൊണ്ട് പാടിപ്പിച്ചു, അതുപോലെ താൻ കേട്ടിരുന്ന കാര്യമാണ് നടൻ പൃഥ്വിരാജ് പാടുമെന്ന് വിദ്യ സാഗർ പറയുന്നു.
അങ്ങനെ പൃഥ്വിയെ വെച്ച് പാടിപ്പിക്കാൻ തീരുമാനിച്ചു, ഒരു താല്പര്യം കൊണ്ടാണ് താൻ വിളിച്ചത്, എന്നാൽ അത് നടന്നില്ല വിദ്യ സാഗർ പറയുന്നു. ഈ ഒരു കാര്യം പൃഥ്വി മറ്റൊരു അഭിമുഖ്ത്തിൽ മുൻപ് പറഞ്ഞിരുന്നു, റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു തന്നെ വിദ്യ സാഗർ വിളിച്ചതെന്നും അതിന്റെ ട്രാക്ക് താൻ പാടിവെച്ചെന്നും, എന്നാൽ തനിക്കു മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് ഉള്ളതുകൊണ്ട് പാടാൻ കഴിഞ്ഞില്ല എന്നും നടൻ പറഞ്ഞിരുന്നു.